കാണാതെപോകരുത് ഈ 'വീല്‍'
text_fieldsവീല്‍ചെയറിലിരുന്ന് സ്വപ്‌നം കാണുന്ന കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'വീല്‍' നൊമ്പരമാകുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് വാട്ട്‌സാപ്പ് വഴി പഠനം നടത്തുന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ കഥയാണ് അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പറയുന്നത്.
വീടിന് പുറത്തേക്ക് ഇറങ്ങിയാല്‍ കാണുന്ന കാഴ്ച്ചകളെ കുറിച്ചും മഴയുടെയും വെയിലിന്റെയും അനുഭവത്തെ കുറിച്ചും ടീച്ചര്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുറ്റത്തേക്കിറങ്ങി മഴ നനയുന്നതും ഞണ്ടിനെ പിടിക്കുന്നതും കളിക്കുന്നതുമെല്ലാം കുട്ടി സ്വപ്‌നം കാണുന്നു. തന്റെ പരിമിതിയും പരിധിയും ഓര്‍ക്കാതെ പറക്കാന്‍ കൊതിക്കുന്ന കുഞ്ഞുമനസ്സിന്റെ അടങ്ങാത്ത ആഗ്രഹം വെറും സ്വപ്‌നം മാത്രമായിരുന്നെന്ന് അവൻ തിരിച്ചറിയുന്നു.
ഭിന്നശേഷിക്കാരായവര്‍ക്ക് ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ടെന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവെക്കുന്നത്. ലതീഷ് പാലയാട് കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങുമെല്ലാം നിര്‍വ്വഹിച്ച ചിത്രം ഫസ്റ്റ്‌ലുക്ക് കണക്ടാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ലിയാന്‍ ആദിയും റജ ഫാത്തിമയുമാണ് അഭിനേതാക്കള്‍. സുസ്മിത എസ്സാണ് ശബ്ദം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.