അഫ്‍രീദിയെയും മക്കളെയും കണ്ട് സുനിൽ ഷെട്ടിയുടെ സ്നേഹഭാഷണം, വൈറലായി വിഡിയോ
text_fieldsദുബൈ: ഇന്ത്യ-പാക് വൈരം ക്രിക്കറ്റ് ക്രീസിൽ തുല്യതയില്ലാത്തതാണെങ്കിലും ഇരു രാജ്യത്തെയും കളിക്കാർ തമ്മിൽ ഏറെ സൗഹൃദം പുലർത്തുന്നവരാണ്. കളിക്കാർ മാത്രമല്ല, ഇന്ത്യൻ സിനിമാലോകത്തെ താരകുമാരന്മാരന്മാരും പാക് ക്രിക്കറ്റർമാരും പണ്ടുമുതലേ സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അതിന്റെ ഒടുവിലത്തെ സാക്ഷ്യമാവുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ സുനിൽ ഷെട്ടിയും മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശാഹിദ് അഫ്‍രീദിയും തമ്മിലുള്ള സമാഗമം.
ദുബൈയിൽവെച്ചാണ് ഇരുവരും ആകസ്മികമായി കണ്ടുമുട്ടിയത്. അൽപനേരം സ്നേഹനിർഭരമായ കുശലാന്വേഷണം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ വളരെക്കുറഞ്ഞ സമയംകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനിടയിൽ തന്റെ പെൺമക്കളെ വിളിച്ച് സുനിൽ ഷെട്ടിയെ പരിചയപ്പെടുത്തുന്നുണ്ട് അഫ്‍രീദി. സ്നേഹപൂർവം സുനിൽ ഷെട്ടി ഇരുവരുടെയും കവിളിൽ തലോടുകയും ചെയ്യുന്നു.
വിഡിയോക്കടിയിൽ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ‘ശാഹിദ് അഫ്‍രീദി എന്റെ കുട്ടിക്കാലത്തെ ഹീറോയായിരുന്നു. ഏറ്റവും സുന്ദരനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണദ്ദേഹം’ -ഒരാൾ എഴുതി. ‘റീൽ ഹീറോ റിയൽ ഹീറോയെ കണ്ടുമുട്ടിയപ്പോൾ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാക് ക്രിക്കറ്റർമാരിൽ ഒരാളാണ് അഫ്രീദി. 2023 ഏഷ്യ കപ്പിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കണമെന്ന് അഫ്‍രീദി ശക്തമായി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.