സമൂഹ മാധ്യമങ്ങളിലെ നിരൂപണം സിനിമക്ക് ആവശ്യമെന്ന് ഓപൺ ഫോറം
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ നിരൂപണത്തിന് ഓപൺ ഫോറത്തിൽ ഭൂരിപക്ഷ പിന്തുണ. ഇപ്പോൾ നിരൂപണങ്ങൾ പ്രമുഖ സിനിമകൾക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകർ. സമൂഹ മാധ്യമങ്ങളിൽ നിരൂപണം ആവശ്യമാണെന്നും അവർ പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങൾ ആരും ശ്രദ്ധിക്കാതെ പോവുകയാണെന്നും അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമൺ ഗട്ട്മാൻ പറഞ്ഞു. വലിയ സിനിമകൾ നിരൂപണത്തിനു വിധേയമാകുമ്പോൾ ചെറിയ സിനിമകൾ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലിൽ ചൂണ്ടിക്കാട്ടി. സിനിമ നിരൂപണം മാത്രമല്ല, ഒരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താൻ കഴിയുന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്ന് എൻ. വിദ്യാശങ്കർ പറഞ്ഞു. നിരൂപണമേഖലയിൽ ഇന്നു കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്ന് ജി.പി. രാമചന്ദ്രൻ വിലയിരുത്തി.സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിർത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണൻ പറഞ്ഞു.
ചർച്ചയിൽ വി.കെ. ജോസഫ്, മീനാക്ഷി ദത്ത, ശ്രീദേവി അരവിന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.