ജൂനിയർ ദാസനും വിജയനും മദിരാശിയിൽ; ഗഫൂർക്കയെ അന്വേഷിച്ച് ആരാധകർ
text_fieldsകാലിഫോർണിയയിലേക്കുള്ള ഉരുവിൽ കയറി ദാസനും വിജയനും മദിരാശിയിൽ എത്തിയിട്ട് 35 വർഷം പിന്നിട്ടു. ഇതേ പാത പിന്തുടർന്ന് ജൂനിയർ ദാസനും ജൂനിയർ വിജയനും അന്നത്തെ മദിരാശയൈായ ഇന്നത്തെ ചെൈന്നയിലെത്തി. ഇരുവരേയും കണ്ട ആരാധകർക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത് ഗഫൂർക്ക എവിടെയെന്നായിരുന്നു.
ദുബായ് കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും മലയാളികളുടെ മനസിലേക്കാണ് അന്ന് ഇരിപ്പുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ടുപേർ അതേ ലൊക്കേഷനിൽ എത്തി. പ്രണവ് മോഹൻലാലിനൊപ്പം ബസന്ത് നഗർ ബീച്ചിനു മുന്നില്‍ നിന്നെടുത്ത വിനീത് ശ്രീനിവാസന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിനീതാണ് തെൻറ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രം പങ്കുവച്ച ശേഷം വിനീത് കുറിച്ചത്. 'ഹൃദയം' സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ചിത്രം പകർത്തിയത്.
സിനിമാമേഖലയിലെ നിരവധി പ്രമുഖർ ചിത്രത്തിന് കമൻറ് ചെയ്തു. 'ഞാൻ കൊടുത്തോട്ടെ അടിക്കുറിപ്പ് ? 'ഞാൻ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന്'-ജൂഡ് ആൻറണി കമൻറിൽ കുറിച്ചു.'ചെന്നൈ പഴയ മദ്രാസ് ആയിരിക്കില്ല. എന്നാ ഗഫൂർക്ക പഴയ ഗഫൂർക്ക തന്നെ..... കറക്റ്റ് സ്ഥലത്ത് തന്നെ എത്തിച്ചു......ഇനി രണ്ടാളും ഒരു പോക്കാണ്.....സാധനം കയ്യിൽ ഉണ്ടല്ലോ അല്ലെ'-മെറ്റാരാൾ എഴുതുന്നു.പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയം' തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. ചെന്നൈ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.