സിനിമയിലില്ല, ട്വിറ്ററിലില്ല; കിങ് ഖാനുവേണ്ടി ഹാഷ്ടാഗ് കാമ്പയിനുമായി ആരാധകർ
text_fieldsആരാധകരുടെ 'കിങ് ഖാൻ' ഷാരുഖിനായി ഹാഷ്ടാഗ് കാമ്പയിൻ. 'വി മിസ് യു എസ്.ആർ.കെ' എന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ നടന്നത്.വ്യാഴാഴ്ച വൈകുന്നേരം മുതൽ ട്വിറ്ററിൽ ഹാഷ്ടാഗ് ട്രെൻഡുചെയ്‌തു. 56 കാരനായ നടൻ 2018 ൽ 'സീറോ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതിനുശേഷം അദ്ദേഹത്തിെൻറ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല.
വരാനിരിക്കുന്ന പത്താൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് എന്നാണ് സൂചന. ചിത്രത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ചലച്ചിത്ര നിർമ്മാതാവ് ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നടൻ അത്ര സജീവമല്ല. 2021 സെപ്റ്റംബർ 23 നാണ് ട്വിറ്ററിൽ അവസാനമായി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ, രണ്ട് ദിവസം മുമ്പ് ഷാരൂഖ്, ഭാര്യ ഗൗരി ഖാനൊപ്പം അഭിനയിച്ച ഒരു പരസ്യം പങ്കിട്ടു. 2021 ഒക്ടോബർ 28-ന് മകൻ ആര്യൻ ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റാണിത്.
ഷാരൂഖിെൻറ പഴയ സിനിമാ ക്ലിപ്പുകളും വൈകാരിക സന്ദേശങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് #WeMissYouSRK ഹാഷ്ടാഗ് ആരാധകർ പങ്കുവയ്ക്കുന്നത്. 'അദ്ദേഹത്തിന്റെ അവസാന സിനിമ കഴിഞ്ഞ് 3 വർഷവും 4 മാസവുമായി. എസ്.ആർ.കെ സോഷ്യൽ മീഡിയയിൽ സജീവമല്ല. ജന്മദിനത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടില്ല. പുതുവർഷത്തിലും ആരാധകർക്കായി ട്വീറ്റ് ചെയ്തിട്ടില്ല. ഞങ്ങൾ അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നു'-ഒരാൾ ട്വിറ്ററിൽ കുറിച്ചു.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, മൈ നെയിം എന്നിവയുൾപ്പെടെയുള്ള ഹിറ്റുകളിൽ സഹനടിയായ കാജോളിനൊപ്പം എസ്.ആർ.കെ പ്രത്യക്ഷപ്പെട്ട കോഫി വിത്ത് കരൺ എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പുകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.