ഓസ്കർ പുരസ്കാര ട്രോഫികൾ ശരിക്കും സ്വർണമാണോ? ഉത്തരമിതാ...
text_fieldsന്യൂയോർക്ക്: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വില പിടിച്ച പുരസ്കാരങ്ങളിലൊന്നാണിത്. പതിമൂന്നര ഇഞ്ചോളം നീളമുള്ള സ്വർണനിറത്തിലുള്ള ട്രോഫി ഓസ്കർ ജേതാക്കൾ നെഞ്ചോട് ചേർക്കുമ്പോൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇത് സ്വർണത്തിൽ തീർത്തതാണോയെന്ന്? എന്തുകൊണ്ടാണിതിനെ ഓസ്കർ എന്നു വിളിക്കുന്നത് എന്ന്? 24 വിഭാഗങ്ങളിലായാണ് ഓസ്കറിൽ പുരസ്കാരം നൽകുന്നത്.
1927 ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി ആയിരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഓസ്കർ എന്ന പേര് നിർദേശിച്ചത്. 1939 ൽ അക്കാദമി ഔദ്യോഗികമായി ഓസ്കർ എന്ന പേര് സ്വീകരിച്ചു. എം.ജി.എം സ്റ്റുഡിയോയിലെ ശിൽപിയായിരുന്ന സെട്രിക് ഗിബൺസ് ആണ് ശിൽപം രൂപകൽപ്പനചെയ്തത്. ബ്രിട്ടാനിയ എന്ന ലോഹക്കൂട്ട്കൊണ്ട് നിർമിച്ച് ആദ്യം നിക്കലും അതിനുശേഷം സ്വർണവും പൂശുന്നു.
13 1/2 ഇഞ്ച് ഉയരവും 81/2 പൗണ്ട് ഭാരവുമുള്ള ആദ്യത്തെ പ്രതിമകൾ സ്വർണം പൂശിയ ഖര വെങ്കലത്തിലാണ് നിർമിച്ചത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അക്കാദമി ബ്രിട്ടാനിയ ലോഹത്തിലേക്ക് മാറി. രണ്ടാം ലോകമഹായുദ്ധസമയത്ത് ലോഹദൗർലഭ്യം ഉണ്ടായപ്പോൾ മൂന്ന് വർഷത്തേക്ക് ചായം പൂശിയ പ്ലാസ്റ്റർ ഉപയോഗിച്ചാണ് പ്രതിമകൾ നിർമിച്ചത്.
26 പുരസ്കാരങ്ങൾ സ്വന്തമാക്കിയ വാൾട്ട് ഡിസ്നിയാണ് ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ വ്യക്തി. അതേസമയം, ഓസ്‌കാർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്‌കാരം ലഭിച്ച വനിത മികച്ച വസ്ത്രാലങ്കാര വിഭാഗത്തിൽ എട്ട് അക്കാദമി അവാർഡുകൾ നേടിയ അമേരിക്കൻ കോസ്റ്റ്യൂം ഡിസൈനർ എഡിത്ത് ഹെഡ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.