സുന്ദര്‍ബന്‍സിൽ 145 പക്ഷിവിഭാഗങ്ങളെ കണ്ടെത്തി
text_fieldsപശ്ചിമ ബംഗാൾ വനംവകുപ്പ് സംഘടിപ്പിച്ച ബേര്‍ഡ് ഫെസ്റ്റിവലിനിടെ നടത്തിയ കണക്കെടുപ്പിൽ സുന്ദര്‍ബന്‍സിൽ 145 പക്ഷിവിഭാഗങ്ങളെ കണ്ടെത്തി. 78 ഓളം കാട്ടുപക്ഷികളും വിവിധ നീര്‍പ്പക്ഷികളും ഇതില്‍ ഉള്‍പ്പെടും. ആറ് സംഘങ്ങള്‍ ചേര്‍ന്നാണ് 4,000 ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന സുന്ദര്‍ബന്‍ ബയോസ്പിയര്‍ റിസര്‍വ്വില്‍ കണക്കെടുപ്പ് നടത്തിയത്.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ച് കിടക്കുന്ന സുന്ദര്‍ബന്‍സ് നൂറ് കണക്കിന് വരുന്ന കടുവകളുടെ വാസസ്ഥലം കൂടിയാണ്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ വിവിധ ഇനങ്ങളില്‍പ്പെട്ട 428 ഓളം പക്ഷികളെ സുന്ദര്‍ബന്‍സില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവുമധികം പക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയത് ബഫര്‍ സോണിലാണ്. 128 വര്‍ഗ്ഗങ്ങളെ ബഫര്‍ സോണില്‍ കണ്ടെത്തിയപ്പോള്‍ സംരക്ഷിത മേഖലയ്ക്ക് പുറത്തായി 71 പക്ഷിവിഭാഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. യൂറേഷ്യന്‍ കര്‍ലൂ, ലെസര്‍ സാന്‍ഡ് പ്ലോവര്‍, ബ്രൗണ്‍ ബോക്ക് ഔള്‍ തുടങ്ങിയ പക്ഷി ഇനങ്ങളെയും കണ്ടെത്തി.
കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ട് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കണക്കെടുപ്പ് നടത്തിയ മേഖലയില്‍ നാല് മുതല്‍ അഞ്ചോളം വരുന്ന പക്ഷികളുടെ പ്രജനന കേന്ദ്രങ്ങളും കണ്ടെത്തി. സംരക്ഷിക്കപ്പെടേണ്ട മേഖലയാണിതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.