20 വർഷമായി 45 ഏക്കർ സ്ഥലം മാനുകൾക്ക് മേയാൻ വിട്ടുനൽകി ഈ കർഷകൻ
text_fieldsചെന്നൈ: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അപൂർവ സൗഹൃദത്തിെന്റ കഥ കേട്ടിട്ടുണ്ടാകും. എന്നാൽ, മൃഗങ്ങൾക്കായി സ്വന്തം പേരിലുള്ള 45 ഏക്കർ സ്ഥലം വിട്ടുനൽകിയിരിക്കുകയാണ് 70കാരനായ ആർ. ഗുരുസ്വാമി. 20 വർഷമായി തന്‍റെ 45 ഏക്കർ സ്ഥലം മാനുകൾക്ക് വിഹരിക്കാൻ വിട്ടുനൽകിയിരിക്കുകയാണ് അദ്ദേഹം.
ഒരു കർഷകനായതിനാൽ തെന്ന മൃഗങ്ങളെ എനിക്കെന്നും ഇഷ്ടമായിരുന്നു. കൗശിക നദീ തീരത്തെ ഈ ഭൂമി പാരമ്പര്യ സ്വത്തായാണ് ലഭിച്ചത്. 1996ൽ ഒരു ദിവസം ഇവിടെ കൃഷിചെയ്യുേമ്പാൾ രണ്ടു മാനുകളെ ശ്രദ്ധയിൽപ്പെട്ടു. അവ പിന്നീട് എന്‍റെ കന്നുകാലികൾക്കൊപ്പം ചേർന്ന് ഇവിടെ മേയാൻ തുടങ്ങി. പിന്നീട് എന്‍റെ ആടുകൾക്കും പശുക്കൾക്കുമൊപ്പം താമസമാക്കി -ഗുരുസ്വാമി 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു.
അന്ന് മാനുകൾ ഗ്രാമത്തിൽ അപൂർവ കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ കന്നുകാലികൾെക്കാപ്പം താമസിക്കാൻ അവയെ ഞാൻ അനുവദിച്ചു. ഇവിടത്തെ പുല്ലാണ് അവ ഭക്ഷിക്കുന്നത്. പിന്നീട് വർഷം മുഴുവൻ അവയെ ഇവിടെ കാണാൻ സാധിച്ചു. അവരുടെ വീടാക്കി ഈ സ്ഥലം മാറ്റിയിരുന്നു. എന്‍റെ ഭൂമിയിലെ ഇടതൂർന്ന കുറ്റിക്കാടുകൾ അവയെ മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷിച്ചുപോന്നു -ഗുരുസ്വാമി കൂട്ടിച്ചേർത്തു.
ഇതോടെ അവിടത്തെ മാനുകളുടെ എണ്ണവും വൻതോതിൽ വർധിച്ചു. നദിയിൽ വെള്ളം കുറയുേമ്പാൾ അവക്കായി കുഴികൾ കുത്തി വെള്ളം നിറച്ചുനൽകി. മറ്റു മൃഗങ്ങളുടെയോ വേട്ടക്കാരുടെയോ ശല്യമില്ലാതെയാണ് അവ ഇവിടെ കഴിയുന്നതെന്നും ഗുരുസ്വാമി പറയുന്നു.
ഗുരുസ്വാമിയുടെ സ്ഥലത്തോട് ചേർന്ന സ്ഥലം സുഹൃത്തായ ബാലസുന്ദരത്തിന്‍റെയും നാളികേര കർഷകന്‍റെയുമാണ്. ഇരുവരും തങ്ങളുടെ ഭൂമിയിലേക്ക് മാനുകൾ പ്രവേശിക്കുന്നത് തടയാറില്ല. ബാലസുന്ദരത്തിന്‍റെയും മറ്റു ഗ്രാമവാസികളുടെയും സഹായത്തോടെ 2008ലും 2010ലും രണ്ടു വേട്ട സംഘങ്ങളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെന്നും ഗുരുസ്വാമി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.