ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു
text_fieldsകോഴഞ്ചേരി: ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്.
വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് ബോധവത്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍ വിതരണം ചെയ്തതിനൊപ്പം പഞ്ചായത്തില്‍ മാലിന്യം തള്ളുന്ന പ്രധാന സ്ഥലങ്ങളായ വണ്ടിപ്പേട്ടയിലും ബസ് സ്റ്റാന്‍ഡിലും സി.സി ടി.വി കാമറകളും സ്ഥാപിച്ചു. കക്കൂസ് മാലിന്യം വരെ തള്ളിയിരുന്ന തണുങ്ങാട്ടില്‍ പാലത്തിന് സമീപ പ്രദേശങ്ങളിലും സി.സി ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.
മാരാമണ്‍ കൺവെന്ഷന്, തിരുവാഭരണ ഘോഷയാത്ര തുടങ്ങിയ തീര്‍ഥാടന സമയങ്ങളില്‍ പഞ്ചായത്ത് മാതൃകപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മാരാമണ്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ പരമ്പരാഗത രീതിയിൽ വല്ലംകൊട്ട നിര്‍മിച്ചാണ് മാലിന്യം ശേഖരിച്ചത്.
ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് ദിനങ്ങളില്‍ കോഴഞ്ചേരിയിലെ റോഡുകളും നടപ്പാതകളും ശുചീകരിക്കുകയും ബ്ലീച്ചിങ് പൗഡര്‍ വിതറുകയും പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുകയും ചെയ്തിരുന്നു. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചും ഹരിതകര്‍മസേന അംഗങ്ങള്‍ പാതയോരം വൃത്തിയാക്കി.
വീടുകള്‍തോറും അജൈവ മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേനയും പഞ്ചായത്തില്‍ സജീവമാണ്. ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹൃദപരമായ ശുചിത്വ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസിഡന്റ് ജിജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.