ശതകോടികളുടെ ആയുസ്സ് െവട്ടിക്കുറച്ച് വായു മലിനീകരണം; ആറു വയസ്സുവരെ കുറയും
text_fieldsലണ്ടൻ: ശതകോടിക്കണക്കിന് മനുഷ്യരുടെ ആയുസ്സ് ശരാശരി ആറു വയസ്സുവരെ അന്തരീക്ഷ മലിനീകരണം കാരണം കുറവു വരുന്നതായി പഠനം. പുകവലിയും വാഹനാപകടവും എയ്ഡ്സും മനുഷ്യരെ കൊല്ലുന്നതിനെക്കാൾ കൂടുതൽ ജീവനെടുക്കുന്നത് വായു മലിനീകരണമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൽക്കരി കത്തിക്കലാണ് ഏറ്റവും അപകടകരം. ഇതിലാകട്ടെ, മുന്നിലുള്ളത് ഇന്ത്യയും. ശരാശരി ഓരോ പൗരനും ആയുസ്സ് ഇതുവഴി മാത്രം ആറു വർഷം വരെ കുറയുമെന്നും പഠന റിപ്പോർട്ട് പറയുന്നു.
ഫോസിൽ ഇന്ധനം കത്തിക്കൽ വായു മലിനീകരണത്തിന് പുറമെ കാലാവസ്ഥ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ വായുമലിനീകരണത്തിന്‍റെ അളവിൽ വ്യത്യാസമുണ്ട്. കോവിഡ് ൈവറസ് വ്യാപനം മൂലം സർക്കാറുകൾ നടപ്പാക്കിയ ലോക്ഡൗൺ വായു മലിനീകരണത്തോത് കുറച്ചതായും ശാസ്ത്ര സംഘം പറയുന്നു.
വായു മലിനമായി തുടർന്നാൽ, നിലവിലെ സൂചികകൾ പ്രകാരം ഇന്ത്യയിൽ 5.9 വയസ്സു വരെ ഒരാളുടെ ആയുസ്സിൽ കുറയാം. രാജ്യത്തിന്‍റെ വടക്കൻ മേഖലകളിൽ 48 കോടി പേർ കൂടുതൽ മലിനമായ വായുവാണ് ശ്വസിക്കുന്നതെന്ന് ഗവേഷണം പറയുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും ഉള്ളതിന്‍റെ 10 ഇരട്ടിയാണിത്. ബംഗ്ലേദശുമുണ്ട് തൊട്ടുപിറകിൽ. ഇവിടെ 5.4 വയസ്സും നേപാളിൽ 3.9 വയസ്സും കുറയുമെന്നുമാണ് കണ്ടെത്തൽ.
എയ്ഡ്സ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന ആഫ്രിക്കയിൽ അത്രതന്നെ തീവ്രവമായി വായു മലിനീകരണമുണ്ട്. മൊത്തത്തിൽ പുകവലി, ലഹരി, മലിന ജലം ഉപയോഗിക്കൽ, റോഡ് അപകടങ്ങൾ, എയ്ഡ്സ്, മലേറിയ, യുദ്ധവും ഭീകരവാദവും എന്നിവയാണ് ലോകത്ത് കൂടുതൽ ജീവനെടുക്കുന്നത്. ആ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് വായു മലിനീകരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.