നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം
text_fieldsനാസിക് (ഹൈദരാബാദ്): ജലക്ഷാമം കാരണം നാസിക്കിൽ ജനം ശേഖരിക്കുന്നത് ചെളിവെള്ളം. ജലനിരപ്പ് വളരെ താഴ്ന്ന കിണറ്റിൽ നിന്നും ചെളിവെള്ളം ശേഖരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ചെളിവെള്ളം തുണിയിലൂടെ ഒഴിച്ച് ശുദ്ധീകരിച്ചാണ് ഇവർ ഉപയോഗിക്കുന്നത്. വെള്ളത്തിനായി സ്ത്രീകളടക്കം ദിവസേന മൂന്ന് കിലോമീറ്ററോളമാണ് നടക്കുന്നത്.
പ്രദേശവാസികൾ വെള്ളത്തിനായി അലയുന്ന ചിത്രങ്ങളും വീഡിയോയും എ.എൻ.ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ആഴമുള്ള കിണറ്റിൽ ഒരാൾ ഇറങ്ങുകയും ബാക്കിയുള്ളവർക്ക് വെള്ളം കോരിക്കൊടുക്കുന്നതുമാണ് വീഡിയോയിൽ.
സംസ്ഥാനം കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്നും ജലസംഭരണികളിൽ 37 ശതമാനം ജലം മാത്രമേ അവശേഷിക്കുന്നുള്ളു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എട്ട് ജില്ലകളിലെ 76 നഗരപ്രദേശങ്ങളിൽ ഏഴിടത്ത് മാത്രമാണ് നിലവിൽ സ്ഥിരമായി വെള്ളം എത്തിക്കാനാകുന്നതെന്ന് ഓറംഗബാദ് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.