അറേബ്യൻ പുള്ളിപ്പുലി ദിനം ആചരിച്ചു
text_fieldsജിദ്ദ: അൽഉല റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരി 10 ന് അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്. അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടി’െൻറ ലക്ഷ്യങ്ങൾ ആളുകൾക്ക് വിശദീകരിക്കുന്നതിനും വേണ്ടിയാണ് ദിനാചരണം.
വാദി അഷാറിൽ അറേബ്യൻ കടുവകൾക്കായി പ്രദർശനം, ശറആൻ നേച്വർ റിസർവിലെ അറേബ്യൻ പുള്ളിപ്പുലികളുടെ ജീവിതം, അറേബ്യൻ കടുവയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തൽ പരിപാടികളിലുൾപ്പെടും.
ലോകത്തിലെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നാണ് അറേബ്യൻ പുള്ളിപ്പുലി. മുൻ വർഷങ്ങളിൽ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനാലും വേട്ടയാടലും കാരണം നിലവിൽ അവയുടെ എണ്ണം 200 ൽ കൂടുന്നില്ല. അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കാനും വംശനാശത്തിൽനിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് ബ്രിഡിങ് വർധിപ്പിക്കുന്നതിനുള്ള പദ്ധതിയടക്കം അൽഉല റോയൽ കമീഷൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇതിനായി ‘അറേബ്യൻ ടൈഗർ ഫണ്ട്’ സ്ഥാപിക്കുകയും അതിലേക്ക് റോയൽ കമീഷൻ 2.5 കോടി ഡോളർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. സൗദി ഗ്രീൻ സംരംഭം ഉൾപ്പെടെയുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കലും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.