സജിയുടെ കൃഷിയിടത്തിന് തണലായി മുളവേലി
text_fieldsപുൽപള്ളി: ഒരേക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന മുള ഇനങ്ങൾ നട്ടുപിടിപ്പിച്ച് ശ്രദ്ധേയനാവുകയാണ് പുൽപള്ളി ശശിമല വെള്ളച്ചാലിൽ അഡ്വ. സജി. അഞ്ചു വർഷം മുമ്പ് പരിസ്ഥിതി ദിനത്തിലാണ് മുളത്തൈകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. ഇന്നത് കൃഷിയിടത്തിെൻറ അതിരുകളിൽ പടർന്നുപന്തലിച്ച് ഹരിതാഭമായി.
പ്രകൃതിയോടടുത്ത് ഇടപഴകി ജീവിക്കുന്ന വ്യക്തിയാണ് ബത്തേരിയിൽ അഭിഭാഷകനായ സജി. മുളകൾ ഏത് കാലാവസ്ഥയിലും നന്നായി വളരും. കല്ലൻ മുളയും ഗഡ്വാ മുളയും ലാത്തി മുളയും എല്ലാം ഇവിടെ ധാരാളമായി ഉണ്ട്. കൃഷിയിടത്തിെൻറ ഒരു ഭാഗം തോടാണ്.
അതിരുകളിൽ മുളകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയതോടെ മണ്ണിടിച്ചിലും ഇല്ലാതായി. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്ക് ഇപ്പോൾ ആളുകൾക്ക് താൽപര്യമുണ്ട്. അതിനാൽ മുള ഇനങ്ങൾ കൂടുതൽ ഇടങ്ങളിൽ നട്ടുപിടിപ്പിക്കാനാണ് ഇദ്ദേഹത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.