നെഞ്ചകം പിളർന്ന് നിള
text_fieldsചെറുതുരുത്തി: ഭാരതപ്പുഴയിൽ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സർക്കാർ ഉത്തരവിന്‍റെ മറവിൽ വൻ മണൽ ഖനനം. ചെറുതുരുത്തിയിലെ ഷൊർണൂർ തടയണ ഭാഗത്താണ് നിളയുടെ നെഞ്ച് പിളർക്കുന്നത്. പുഴ മണൽ വാരാനുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുകയാണ്. രണ്ടു ദിവസം മുമ്പ് തടയണയുടെ എല്ലാ ഷട്ടറും തുറന്ന് വെള്ളം ഒഴുക്കി വിട്ടു. ഇത് മണൽ വാരാനുള്ള സൗകര്യത്തിനാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
പുഴയിൽ യന്ത്രവും വാഹനവും ഇറക്കി മണൽ വാരരുതെന്നാണ് വ്യവസ്ഥയെങ്കിലും അത് അവഗണിച്ച് മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഖനനം. ലോറികളിൽ ഇതര സംസ്ഥാനങ്ങളിലേക്കു വരെ ഇവിടെനിന്ന് മണൽ കൊണ്ടുപോകുന്നുണ്ട്. അനധികൃതവും അശാസ്ത്രീയവുമായ മണൽ ഖനനം തടയണക്കും കൊച്ചിൻ പാലത്തിനും പുഴക്കുതന്നെയും ഭീഷണിയാണെന്നും 'സാൻഡ് ഓഡിറ്റ്' നടത്തിയ ശേഷമേ മണൽ വാരാവൂ എന്നുമുള്ള കേന്ദ്ര ഹരിത ട്രൈബ്യൂണൽ വിധി നഗ്നമായി ലംഘിക്കപ്പെട്ടിട്ടും ചോദിക്കാനാരുമില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.