ഏലം ഭൂമിക്ക് പട്ടയം: മുൻ തഹസീൽദാർ തുളസിക്കുഞ്ഞമ്മക്കെതിരെ നടപടി
text_fieldsകോഴിക്കോട് : ഏലം ഭൂമിക്ക് ചട്ടവിരുദ്ധമായി പട്ടയം അനുവദിച്ച മുൻ തഹസീൽദാർക്കെതിരെ നടപടി. ഇടുക്കി ഉടുമ്പചോല പൂപ്പാറ വില്ലേജിൽ ലാൻഡ് രജിസ്റ്ററിൽ ഏലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയം അനുവദിച്ച മുൻ സ്പെഷ്യൽ തഹസീർദാർ തുളസിക്കുഞ്ഞമ്മക്കതിരെയാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. പ്രതിമാസം 500 രൂപ വീതം ആജീവനാന്തം കുറവ് ചെയ്യുന്നതിനാണ് തീരുമാനം.
തുളസിക്കുഞ്ഞമ്മ രാജകുമാരി ഭൂമിപതിവ് സ്പെഷ്യൽ തഹസിൽദാരായി ചുമതലവഹിച്ചപ്പോഴാണ് പട്ടയം നൽകിയത്. അന്ന് അവർ റവന്യൂ വകുപ്പിൽ 25 വർഷത്തിലധികം സേവനം പൂർത്തിയാക്കിയിരുന്നു. ഇത്രയും കാലത്തെ സേവനത്തിലൂടെ ആർജ്ജിച്ച അനുഭവജ്ഞാനമുള്ള റവന്യൂ ഉദ്യോഗസ്ഥ ഏലം ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ കൈകാര്യം ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കീഴുദ്യോഗസ്ഥർ കബളിപ്പിച്ചു എന്ന് അവരുടെ വാദത്തെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. .
ഭൂപതിവ് അനുവദിക്കുന്നതിന് മുമ്പ് സർവേ സ്കെച്ച്, റിവൈസ്ഡ് ലാൻഡ് റിക്കോർഡ്, സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ തയാറാക്കിയ മഹസർ എന്നിവ പരിശോധിച്ച് ബന്ധപ്പെട്ട രേഖകളുടെ അസലുമായി നോക്കിയിട്ടില്ല. ഭൂ പതിവിലെ നടപടിക്രമങ്ങൾ പാലിച്ചല്ല പട്ടയം നൽകിയത്. പതിവിന് യോഗ്യമല്ലാത്ത ഭൂമി പതിച്ച് കിട്ടുന്നതിനായി ലഭിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുമായി ഒത്തുനോക്കിയിരുന്നെങ്കിൽ ചട്ടവിരുദ്ധമായി പട്ടയം അനുവദിക്കേണ്ടി വരില്ലായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി പതിവ് അനുവദിച്ചു നൽകിയത് കുറ്റകൃത്യമാണ്.
ഹൈക്കോടതിയിലെ 2009 ലെ വിധി പ്രകാരവും 1993 ലെ ഭൂമി പതിവ് ചട്ടപ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് ഏലം അല്ലാതെയുള്ള കൃഷിക്കായി വിള പരിവർത്തനം നടത്തിയതായി റീ സർവേ രേഖകളിൽ രേഖപ്പെടുത്തിയ ഭൂമിക്ക് മാത്രമേ പതിവ് അനുവദിക്കാൻ വ്യവസ്ഥയുള്ളു. പതിവിന് യോഗ്യമല്ലാത്ത ഭൂമിയാണ് ഇവിടെ പതിച്ച് നൽകിയത്. അത് ശിക്ഷാർഹമായ കുറ്റമാണ്. പതിവ് ചട്ടങ്ങൾ അനുശാസിക്കുന്ന അടിസ്ഥാനരേഖയായ റീ സർവേ ഫീൽഡ് രജിസ്റ്ററിന്റെ അസൽ പരിശോധിക്കാതെ പതിവ് അനുവദിക്കുന്ന നടപടിയുമായി മുന്നോട്ടു പോയത് സ്പെഷ്യൽ തഹസിൽദാർ എന്ന നിലയിൽ ഗുരുതരമായ കൃത്യവിലോപമാണെന്നും കണ്ടെത്തി. .
ദേവികുളം സബ് കലക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അന്വേഷണ റിപ്പോർട്ടിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അന്വേഷണത്തെ തുടർന്ന് പട്ടയം റദ്ദുചെയ്തു. കുറ്റാക്കരെന്ന് കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തുളസിക്കുഞ്ഞമ്മ തന്റെ ഉത്തരവാദിത്തം ഗൗരവത്തോടെ നിറവേറ്റിയില്ലെന്നാണ് അന്വേഷത്തിലെ കണ്ടെത്താൽ അതിനലാണ് പ്രതിമാസ പെൻഷനിൽ നിന്നും പ്രതിമാസം 500 രൂപ കുറവ് ചെയ്യാൻ തീരുമാനിച്ചത്.
പൂപ്പാറ വില്ലേജിൽ ഏലം എന്ന് രേഖപ്പെടുത്തിയ കുത്തകപ്പാട്ട വസ്തുതവിന് 1993-ലെ ഭൂമി പതിവ് പ്രത്യേക ചട്ടങ്ങൾ പ്രകാരം ഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ പട്ടയം നൽകി. ഈ വസ്തുവിലെ മരങ്ങൾ മുറിച്ച് നീക്കി കെട്ടിടം പണിതുവെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.