Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകേരളത്തിലെ കാടുകളിൽ...

കേരളത്തിലെ കാടുകളിൽ ആനകളുടെ സെൻസസ് ഈ മാസം

text_fields
bookmark_border
elephants kerala
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ കാ​ടു​ക​ളി​ലെ ആ​ന​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​ൻ ഈ ​മാ​സം സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സ​ർ​ക്കാ​റി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച വ​ന​സൗ​ഹൃ​ദ സ​ദ​സ്സ് മു​ക്കം എം.​എം.​ഒ.​ഒ.​എ​സ്.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഏ​പ്രി​ൽ 16, 17, 18, 19 തീ​യ​തി​ക​ളി​ലാ​യാ​ണ് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വ​ന​ങ്ങ​ളി​ലും സെ​ൻ​സ​സ് ന​ട​ത്തു​ക. ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലും സെ​ൻ​സ​സ് ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള​വ​രു​ടെ പ്ര​തി​ഫ​ല​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കും. വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ 25 പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര ഉ​ത്ത​ര​വ് കൈ​മാ​റി. 7.32 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ‍കു​ക. ഏ​ഴ് പ​രാ​തി​ക​ളാ​ണ് വ​ന​സൗ​ഹൃ​ദ സ​ദ​സ്സി​ൽ ല​ഭി​ച്ച​ത്. ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് ചോ​ല​ക്ക​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant census
News Summary - Census of elephants in Kerala forests this month
Next Story