Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസൗദി: മിന്നലിനും...

സൗദി: മിന്നലിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

text_fields
bookmark_border
saudi arabia-rain alert
cancel

യാം​ബു: ശ​നി​യാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ന്ന​ലി​നും നേ​രി​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക മേ​ഖ​ല​യെ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ ബാ​ധി​ക്കു​മെ​ന്നും പേ​മാ​രി, ആ​ലി​പ്പ​ഴ വ​ർ​ഷം, പൊ​ടി​പാ​റും ചു​ഴ​ലി​ക്കാ​റ്റ്​ എ​ന്നി​വ​യാ​യി വി​ക​സി​ക്കു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

മ​ക്ക, ത്വാ​ഇ​ഫ്, മെ​യ്‌​സാ​ൻ, അ​ദ്ഹം, അ​ൽ അ​ർ​ദി​യാ​ത്ത്, അ​സീ​ർ, ജീ​സാ​ൻ, അ​ൽ ബാ​ഹ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ​ക്കു​ള്ള സാ​ധ്യ​ത. മ​ദീ​ന മേ​ഖ​ല​യി​ൽ മി​ത​മാ​യ മ​ഴ​യും ഖു​ൻ​ഫു​ദ, അ​ൽ ലൈ​ത്ത്, ഖു​ലൈ​സ്, ബ​ഹ്‌​റ, അ​ൽ മു​വൈ​ഹ്, അ​ൽ ഖു​ർ​മ, റാ​നി​യ, തു​റ​ബ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

മി​ന്ന​ലി​നും ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മി​ന്ന​ലു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​ക്ക​ഴി​യ​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ പ​തി​വി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​നും നി​ർ​ദേ​ശ​മു​ണ്ട്.

പ്ര​ള​യം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ നീ​ന്ത​രു​തെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ൽ​കു​ന്ന കാ​ലാ​വ​സ്ഥാ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain alertSaudi Arabia
News Summary - Chance of Lightning and Rain-Warning to be alert in saudi arabia
Next Story