വെള്ളത്തിൽ തിരഞ്ഞ് 'ചട്ടുകകൊക്കൻ'
text_fieldsതൃക്കരിപ്പൂർ: കരണ്ടി പോലുള്ള കൊക്ക് വെള്ളത്തിലൂടെ ചലിപ്പിച്ച് ഇരപിടിക്കുന്ന 'ചട്ടുക കൊക്കൻ' കുണിയൻ ചതുപ്പിൽ വിരുന്നെത്തി. 'ചട്ടുകം' പോലുള്ള കൊക്കുതന്നെയാണ് ഇവയെ വേറിട്ടുനിർത്തുന്നത്. കസഖ്സ്താൻ, ദക്ഷിണകൊറിയ, മംഗോളിയ തുടങ്ങിയിടങ്ങളിൽ പ്രജനനം നടത്തുന്ന ചട്ടുകകൊക്കൻ കേരളത്തിൽ എത്തുന്നത് ആഹാരം തേടിയാണ്.
കൊക്ക് വെള്ളത്തിൽ താഴ്ത്തി ഇരുവശങ്ങളിലേക്കും ചലിപ്പിച്ചാണ് ഇര തേടൽ. ജലജീവികൾ, കക്കകൾ, പുഴുക്കൾ, അട്ടകൾ, തവളകൾ, ചെറുമത്സ്യങ്ങൾ എന്നിവയെ തീറ്റയാക്കുന്നു. തൂവലുകൾ തെളിമയാർന്ന വെള്ളനിറത്തോടുകൂടിയതാണ്. കാലുകൾ നീളമേറിയതും കറുപ്പുനിറമുള്ളതുമാണ്. കുഞ്ഞുങ്ങളിൽ കൊക്കിെൻറ നിറം പിങ്ക് കലർന്നതുപോലെയാണ്. പ്രജനനകാലത്ത് പക്ഷികൾക്ക് കഴുത്തിനുതാഴെയായി ഓറഞ്ച് കലർന്ന മഞ്ഞനിറത്തോടുകൂടിയ പാടും കൊക്കിെന്റ അറ്റത്തായി മഞ്ഞനിറവും കാണാറുണ്ട്.
വലിയ തടാകങ്ങളും വേലിയേറ്റം മൂലമുണ്ടാകുന്ന മൺതിട്ടകളും തണ്ണീർത്തടങ്ങളുമാണ് ഇഷ്ടം. യൂറേഷ്യൻ സ്പൂൺ ബിൽ എന്നറിയപ്പെടുന്ന ഇതിെന്റ ശാസ്ത്രീയ നാമം 'േപ്ലറ്റലി ലികൊറോഡിയ' എന്നാണ്. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് ഈ പക്ഷികളെ കണ്ടിട്ടുള്ളത്. വർഷംതോറും കേരളം സന്ദർശിക്കാൻ വരുന്ന ഇവക്ക് ദക്ഷിണേന്ത്യയിൽ കർണാടകയിലും തെക്കൻ തമിഴ്നാട്ടിലും പ്രജനനം നടത്തുന്ന കേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.