'ചേർത്തല ഗാന്ധി'ക്ക് വിശ്രമമില്ല; പാഴ്വസ്തുക്കൾ പെറുക്കുന്നത് പാവങ്ങൾക്കായി
text_fieldsചേർത്തല: 'ചേർത്തല ഗാന്ധി' പാഴ്വസ്തുക്കൾ പെറുക്കിവിൽക്കുന്നത് പാവങ്ങളെയും അർബുദ ബാധിതരെയും സഹായിക്കാനാണ്. പരിസ്ഥിതി പ്രവർത്തകനും റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ ചേർത്തല നഗരസഭ 13ാം വാർഡിൽ സൂര്യപ്പള്ളിയിൽ എസ്.എൽ. വർഗീസാണ് (81) വഴിയിൽനിന്ന് പെറുക്കിയെടുത്ത് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് 10ലധികം പേർക്ക് പെൻഷനും മറ്റും നൽകുന്നത്.
പുലർച്ച ആറിന് ചേർത്തല മുട്ടം പള്ളിയിലെ പ്രാർഥനക്കുശേഷം മാർക്കറ്റിലെ കടകൾക്കുമുന്നിൽ 'ചേർത്തല ഗാന്ധി'യെ പ്രതീക്ഷിച്ചിരിക്കുന്ന കാർട്ടൻ ബോക്സ്കളും പ്ലാസ്റ്റിക് കുപ്പികളും പാഴ്പേപ്പറുകളും എടുത്താണ് ദിവസവും പ്രവർത്തനം തുടങ്ങുക. കടകൾ നടത്തുന്നവർക്കറിയാം ഇദ്ദേഹത്തിെൻറ ചാരിറ്റി പ്രവർത്തനം.
വഴിയോരത്തെ വസ്തുക്കൾ പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ രാത്രി 10 കഴിയും. തുടർന്ന് ഭാര്യ സെലിയാമ്മയും പ്ലാസ്റ്റിക് വേർതിരിക്കാൻ ഭർത്താവിനൊപ്പം ചേരും. ചേർത്തല ടൗണിൽ മാത്രം പാവപ്പെട്ടവർക്ക് എല്ലാ മാസവും തേൻറതായ വിഹിതം വീടുകളിൽ എത്തിച്ചുനൽകും. ചേർത്തലയിൽനിന്ന് പത്ത് കി.മീ. ദൂരെ പുതിയകാവ് വരെപോയി പാവപ്പെട്ടവരെ സഹായിക്കാറുണ്ട്. നിരവധി അർബുദ ബാധിതർക്ക് സഹായം കിട്ടിയിട്ടുണ്ട്. അർബുദബാധിതെരയും പാവപ്പെട്ടവരെയും സഹായിക്കാൻ നാലുവർഷംമുമ്പ് പുരുഷൻകവലക്ക് സമീപം ആശ്രയം ചാരിറ്റി ട്രസ്റ്റ് തുടങ്ങി.
മൂന്ന് പെൺമക്കളുണ്ട്. സിനി, സൈനി, സീമ. എല്ലാവരെയും വിവാഹം ചെയ്തയച്ചു. ഇളയമകൾ സീമ അമേരിക്കയിൽ സ്ഥിരതാമസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.