കാലാവസ്ഥാ വ്യതിയാനം ലോകത്തെ 65 ശതമാനം പ്രാണികളെയും കൊന്നൊടുക്കുമെന്ന് പഠനം
text_fieldsജൈവശൃംഖലയിൽ ഏറെ നിർണായകമായ ജീവിവർഗങ്ങളാണ് പ്രാണികൾ. വരുംകാലത്ത് മനുഷ്യന്‍റെ ഏറ്റവും വലിയ ഭക്ഷ്യസ്രോതസുകളിലൊന്ന് പ്രാണികളായിരിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം കാര്യങ്ങളെ തകിടംമറിക്കുമെന്നാണ് പുതിയ സൂചനകൾ.
കാലാവസ്ഥാ വ്യതിയാനം ലോകത്തെ 65 ശതമാനം പ്രാണികളെയും കൊന്നൊടുക്കുമെന്നാണ് പുറത്തുവരുന്ന പഠനങ്ങൾ. നേച്ചർ ക്ലൈമേറ്റ് ചെയ്ഞ്ച് സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
38 സ്പീഷിസുകളിലായി ആകെയുള്ളതിന്‍റെ 65 ശതമാനം പ്രാണികളും വരാനിരിക്കുന്ന 50 വർഷത്തിനും 100 വർഷത്തിനും ഇടയിൽ വംശനാശം നേരിടുമെന്നാണ് പഠനം. ശീതരക്തമുള്ള പ്രാണികളെയാവും അതിവേഗം കാലാവസ്ഥാ മാറ്റം ബാധിക്കുക. കാലാവസ്ഥക്കനുസരിച്ച് രക്തത്തിന്‍റെ താപനില മാറ്റാനുള്ള ശേഷിയില്ലാത്തവയാണിവ.
യു.എസ് പ്രതിരോധ വകുപ്പിന്‍റെ പിന്തുണയോടെയാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.