കാലാവസ്ഥാ പ്രതിസന്ധി: നവംബർ 12 ന് നടക്കുന്ന ആഗോള പ്രതിഷേധത്തിൽ അണിചേരണമെന്ന് സംഘാടക സമിതി
text_fieldsകോഴിക്കോട് : ഈജിപ്തിലെ ഷാം-എൽ-ഷൈഖിൽ നവംബർ 12ന് 'ഗ്ലോബൽ ആക്ഷൻ ഡേ' യിൽ സാവദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം സംഘാടക സമിതി അറിയച്ചു.
ഈജിപ്തിലെ ഷാം-എൽ-ഷൈഖിൽ നവംബർ 6 മുതൽ 18 വരെ നടക്കുന്ന സി.ഒ.പി 27 യു.എൻ കാലാവസ്ഥാ ചർച്ചയുടെ പശ്ചാത്തലത്തിൽ ഹരിതഗൃഹ വാതക പുറന്തള്ളൽ വെട്ടിക്കുറയ്ക്കാനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനും സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനാണ് ലോകത്തുള്ള സിവിൽ സൊസൈറ്റി സംഘടനകൾ നവമ്പർ 12 ന് കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള 'ഗ്ലോബൽ ആക്ഷൻ ഡേ' ആചരിക്കാൻ തീരുമാനിച്ചത്.
വിദ്യാർത്ഥി സമൂഹം, പരിസ്ഥിതി -ജനകീയ ശാസ്ത്ര സംഘടനകൾ, സമര പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാ സിവിൽ സൊസൈറ്റി സംഘടനകളും അവരവരുടെ പ്രദേശങ്ങളിൽ, ' ക്ലൈമറ്റ് വാക്ക് ', 'ക്ലൈമറ്റ് കഫേ', 'പ്രതിഷേധ റാലി', 'പൊതുയോഗം', 'സർഗാത്മക പ്രതിഷേധ പരിപാടികൾ' എന്നിവ സംഘടിപ്പിച്ച് ഈ ആഗോള പ്രതിഷേധത്തിൽ അണിചേരണം.
ഫോസിൽ ഇന്ധന പദ്ധതികളുടെ വിപുലീകരണം അവസാനിപ്പിക്കാനും കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിക്കാൻ സാധ്യതയുള്ള സമൂഹങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായങ്ങൾ നൽകാനും വേണ്ടി ശബ്ദമുയർത്തണം. കാലാവസ്ഥാ ധനസഹായം വായ്പകളെന്ന നിലയില്ലാതെ ഗ്രാൻറുകളായി അനുവദിക്കണം.
ഉത്പാദന - ഉപഭോഗ നിരക്കും കാർബൺ പുറന്തള്ളൽ നിരക്കും താരതമ്യേന കുറഞ്ഞ ആഫ്രിക്കൻ-ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് കാലാവസ്ഥാ നീതി ലഭ്യമാക്കാനും ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ഈ അവസരം ഉപയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ദേശീയ സമ്മേളനം സംഘാടക സമിതിക്ക് വേണ്ടി കല്പറ്റ നാരായണൻ, ഡോ.കെ.ജി. താര, സി.ആർ.നീലകണ്ഠൻ, ഡോ. ആ സാദ്, പ്രൊഫ. കുസുമം ജോസഫ്, എൻ.പി.ചേക്കുട്ടി, കെ.എസ്. ഹരിഹരൻ, എസ്.പി.രവി, അംബിക, എൻ.സുബ്രഹ്മണ്യൻ, കെ.പി.പ്രകാശൻ, വിജയരാഘവൻ ചേലിയ, പി.ടി.ജോൺ, ടി.വി.രാജൻ, ഡോ. സ്മിത പി കുമാർ, വി.പി.റജീന, അശോകൻ നമ്പഴിക്കാട്, അജിതൻ കെ.ആർ., എം.സുൾഫത്ത്, തൽഹത്ത് വെള്ളയിൽ, അക്ഷയ് കുമാർ, കെ.സഹദേവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.