കടലിന് ചൂടേറുന്നു; വംശനാശഭീഷണി നേരിടുന്ന റെഡ് ഹാന്‍ഡ്ഫിഷിനെ ബ്രീഡിങ് കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി ടാസ്മാനിയ
text_fieldsസമുദ്രോഷ്ണതരംഗത്തിന്‍റെ (കടലിന് ചൂട് കൂടുന്ന പ്രതിഭാസം) മുന്നറിയിപ്പിനെ തുടര്‍ന്ന് ടാസ്മാനിയന്‍ സമുദ്രത്തിൽ നിന്ന് ടാസ്മാനിയന്‍ റെഡ് ഹാന്‍ഡ്ഫിഷിനെ ബ്രീഡിങ് കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങുകയാണ് അധികൃതര്‍. വംശനാശഭീഷണി നേരിടുന്നതും എണ്ണത്തില്‍ കുറവുള്ളതുമായ ഇവയെ സമുദ്ര താപനിലയിലെ വര്‍ധനവ് സാരമായി ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഈ മാറ്റം.
ശരീരത്തിന് മുന്നിലായുള്ള ചിറകുകള്‍ ഉപയോഗിച്ച് സമുദ്രത്തിന്‍റെ അടിത്തട്ടിലൂടെ നീങ്ങിയാണ് ഇവ സഞ്ചാരിക്കാറുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസിലാകും (ഐ.എം.എ.എസ്) ഈ മത്സ്യത്തെ സൂക്ഷിക്കുക. ഫെഡറല്‍ എന്‍വയോണ്‍മെന്റ് നിയമപ്രകാരം ഗവേഷകര്‍ക്ക് ഇവയെ പിടികൂടാനുള്ള ഇളവും പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടുണ്ട്. എ.എം.എ.എസിലേക്ക് മാറ്റുന്ന മത്സ്യങ്ങളെ തുടര്‍നിരീക്ഷണത്തിന് വിധേയമാക്കും.
റെഡ് ഹാന്‍ഡ്ഫിഷുകളുടെ സംരക്ഷണത്തിനായി വന്‍തുക സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ടാസ്മാനിയയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ടാസ്മാനിയന്‍ റെഡ് ഹാന്‍ഡ്ഫിഷുകള്‍. കടല്‍പായലുകളിലാണ് ഇവ ബ്രീഡ് ചെയ്യുന്നത്. ലോകത്ത് ഫിന്‍ ഫിഷ് സ്പീഷിസില്‍ വെച്ച് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണിത്. ഉഷ്ണതരംഗത്തിന് ശേഷം റെഡ് ഹാന്‍ഡ്ഫിഷുകളെ തിരികെ കടലിലേക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.