Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Plastic Waste in Sea
cancel
Homechevron_rightNewschevron_rightEnvironment newschevron_rightകോവിഡ്​ മഹാമാരി ഇതുവരെ...

കോവിഡ്​ മഹാമാരി ഇതുവരെ ബാക്കിവെച്ചത്​ 80 ലക്ഷം ടൺ പ്ലാസ്റ്റിക്​ മാലിന്യം; 25,000 ടൺ സമുദ്രത്തിലെത്തിയെന്ന്​

text_fields
bookmark_border

ന്യൂയോർക്ക്​: കോവിഡ്​ മഹാമാരി ആഗോളതലത്തിൽ ഇതുവരെ സൃഷ്​ടിച്ചത്​ 80ലക്ഷം ടൺ പ്ലാസ്റ്റിക്​ മാലിന്യം. ഇതിൽ 25,000 ടണ്ണിലധികം മാലിന്യം സമുദ്രത്തിലെത്തിയതായും പഠനത്തിൽ കണ്ടെത്തി.

നാഷനൽ അക്കാദമി ഓഫ്​ സയൻസസിന്‍റെ ജേണലി​ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്​ കണക്കുകൾ. സമുദ്രത്തിലെത്തിയ മാലിന്യത്തിന്‍റെ ഭൂരിഭാഗവും മൂന്നുനാലുവർഷത്തിനുള്ളിൽ ബീച്ചുകളിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു. കടലിലെത്തിയ മാലിന്യത്തിന്‍റെ ഒരു ഭാഗം ഉൾ​ക്കടലിലേക്ക്​ പോകും. ഇവ പിന്നീട്​ ആർട്ടിക്​ സമുദ്രത്തിൽ അടിഞ്ഞുകൂടുമെന്നും പഠനത്തിൽ പറയുന്നു.

കോവിഡ്​ മഹാമാരി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപ​ഭോഗം വർധിപ്പിച്ചു. ഫേസ്​ മാസ്​കുൾ, ഗ്ലൗസുകൾ, മുഖാവരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ലോകത്ത്​ രൂക്ഷമായ പ്ലാസ്റ്റിക്​ മാലിന്യ പ്രതിസന്ധി കോവിഡ്​ കാലഘട്ടത്തിൽ ഉയർന്നുവെന്നും അവർ പറയുന്നു.


മഹാമാരി സമയത്ത്​ ഉൽപ്പാദിപ്പിക്കുന്ന അധിക പ്ലാസ്റ്റിക്​ മാലിന്യത്തിന്‍റെ 90 ശതമാനവും ആശുപത്രികളിൽനിന്നാണ്​. 7.6 വ്യക്തികളിൽനിന്നും 4.7 ശതമാനം പാക്കേജിങ്​ ഉൾപ്പെടെയുള്ളവരിൽനിന്നാണെന്നും പഠനത്തിൽ പറയുന്നു.

ആശുപത്രി മാലിന്യം സംസ്​കരിക്കാൻ പാടുപെടുന്നു. ഇതിൽ പി.പി.ഇ കിറ്റ്​ പോലുള്ളവ പുനരുപയോഗത്തിന്​ വിധേയമാക്കാൻ കഴിയുന്നില്ലെന്നും പറയുന്നു. വികസ്വര രാജ്യങ്ങളിൽ ​മാലിന്യ സംസ്​കരണ മാനേജ്​മെന്‍റ്​ അത്യാവശ്യമാണ്​. തെറ്റായി കൈകാര്യം ചെയ്യുന്ന പ്ലാസ്​റ്റിക്​ മാലിന്യത്തിന്‍റെ പകുതിയും ഏഷ്യയിൽ നിന്നാണ്​. ഇതിൽ 70 ശതമാനവും നദികളിലൂടെ സമുദ്രത്തിലേക്ക്​ എത്തിയതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ആഗോളതലത്തിൽ 2020ൽ മാത്രം 15,60,000 ഫേസ്​ മാസ്​കുകൾ സമുദ്രത്തിലെത്തി. മെഡിക്കൽ -പ്ലാസ്റ്റിക്​ മാലിന്യം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്​ യു.എസിലാണെന്നും എന്നാൽ ഇവ ശരിയായ രീതിയിൽ ഇവിടെ സംസ്​കരിക്കുന്നതിനാൽ വലിയ മാലിന്യപ്രശ്​നം ഇല്ലാതാകുന്നു​െ​ണ്ടന്നും ന്യൂയോർക്ക്​ സിറ്റിയിലെ എൻ.​വൈ.യു ലാ​ങ്കോൺ ഹെൽത്തിലെ ഗവേഷകയായ കസാൻഡ്ര തീൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic Waste​Covid 19
News Summary - Covid 19 pandemic generate eight million tonnes of plastic waste
Next Story