വയനാട്ടിലെ വനംകൊള്ള: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപ്പറ്റ: വയനാട്ടിലെ വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചു. വയനാട് സുഗന്ധഗിരിയിലെ മരംകൊള്ളക്കാരെ അറസ്റ്റു ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കാട് സംരക്ഷിക്കാൻ ബാധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ റിസർവ് വനത്തിൽ നിന്നും ലോഡുകണക്കിൽ മരങ്ങൾ കൊള്ള ചെയ്ത അത്യപൂർവ സംഭവമാണ് സുഗന്ധഗിരിയിൽ അരങ്ങേറിയത്.
ലക്ഷങ്ങളുടെ പണക്കൈമാറ്റവും അഴിമതിയും അധികാര ദുർവിനിയോഗവും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചയും വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മരക്കച്ചവടക്കാർക്ക് കൂട്ടുനിൽക്കകയല്ല, മരക്കച്ചവടക്കാരുമായി ഒത്ത് വനംകൊള്ള നടത്തുകയാണ് ചെയ്തത്. ഇവർക്കെതിരെ അച്ചടക്ക നപടിയും സസ്പൻഷനുo മാത്രമല്ല സർക്കാർ മുതൽ കട്ടതിന്ന് കേസെടുത്ത് അറസ്റ്റ് ചെയ്ത ജയിലിടാൻ സർക്കാർ തയാറാവണം.
സർവീസിൽ നിന്നും കഴിയുന്നത്ര പ്രവഗം ടർമിനേറ്റ് ചെയ്യുകയും വേണം. വനംകൊള്ളക്കാരായ ഉദ്യോഗസ്ഥർ ജനദ്രോഹികളും രാജ്യദ്രോഹികളുമാണ്. ഉന്നത വനം വകുപ്പുദ്യേഗസ്ഥരും ജീവനക്കാരും വന്യജീവി -മനനുഷ്യ സംഘർഷത്തെ തുടർന്ന് മാനസിക സമ്മർദത്തിലും ജോലിത്തിരക്കിലുമായ സുവർണാവസരം കൊള്ളക്കാരായ വനം ഉദ്യോഗസ്ഥർ സമർഥമായി ഉപയോഗിക്കുകയായിരുന്നു. വനം വന്യജീവി സംരക്ഷണത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ച ജീവനക്കാരടെ സംഘടനാ ഭാരവാഹികൾ കൊള്ളക്കാരുടെ നേതാവാകുന്ന ദു:ഖകരമായ അവസ്ഥയാണ് സുഗന്ധഗിരിയിൽ ഉണ്ടായത്.
സുഗന്ധഗിരിയിലെ മരംകൊള്ളയുടെ ഗൂഢാലോചന ഇനിയും പുറത്തുവരേണ്ടതുണ്ട്. വയനാട്ടിൽ വിവിധ എസ്റ്റേറ്റുകളിൽ ലക്ഷക്കണക്കായ വീട്ടി, തേക്ക് തുടങ്ങിയ വിലപിടിപ്പുളള മരങ്ങൾ കൊള്ളചെയ്യാനുള്ള ശ്രമം നടന്നു വരികയാണ്. ബ്രഹ്മഗിരി എ, ബ്രഹ്മഗിരി ബി ,ആലത്തൂർ, ബാർഗിരി, ചേലോട്, കൂട്ടമുണ്ട, മരിയ, കൃഷ്ണഗിരി, അരിമുണ്ടണ്ട, കുപ്പമുടി, മുണ്ടുപാറ നൂറേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങളായി റവന്യൂ-വനം ദ്യോഗസ്ഥടെ നേതൃത്വങ്ങളിൽ വനംകൊള്ള നടക്കുന്നുണ്ട്.
പ്രത്യക അന്വേഷണം സംഘത്തെ നയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ സമിതി യോഗം തീരുമാനിച്ചു. തോമസ്സ് അമ്പലവയൽ, ബാബു മൈലമ്പാടി, എ.വി.മനോജ്,എൻ.ബാദുഷ ,സണ്ണി മരക്കടവ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.