ഡൽഹിയിലെ വായു നിലവാരം മോശമായി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വായു നിലവാരം കുറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ തിങ്കളാഴ്ചത്തെ വായുനിലവാര സൂചിക 224 ആണ്. ഞായറാഴ്ച രേഖപ്പെടുത്തിയ ശരാശരി നിലവാരം 273 ആയിരുന്നു. വായുനിലവാര സൂചിക പൂജ്യത്തിനും 50 നും ഇടയിലുള്ളതാണ് ഭേദപ്പെട്ട നിലവാരം. ഡൽഹിയിൽ മലിനീകരണ തോത് കൂടുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡൽഹിയിൽ വായുമലിനീകരണമുണ്ടാകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഡല്‍ഹി ഐ.ഐ.ടി.യിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം 'അറ്റ്മോസ്ഫെറിക് പൊല്യൂഷന്‍ റിസര്‍ച്ച്' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിലായി കാറ്റിന്‍റെ വേഗം മണിക്കൂറിൽ 18 കിലോമീറ്റർ ആയിരിക്കുമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്‍റ് വെതർ ഫൊർകാസ്റ്റിങ് ആൻഡ് റിസർച് പറഞ്ഞു. ഇത് വായു നിലവാരം കൂടുതൽ താഴേക്ക് കൊണ്ടുവരും.
ഡൽഹിയിൽ താപതരംഗം അടുത്ത ഏഴ് ദിവസത്തേക്ക് കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചെങ്കിലും ഉയർന്ന താപനില 40ന് മുകളിലായിരിക്കുമെന്ന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതീക്ഷിച്ചിരുന്ന കുറഞ്ഞ അന്തരീക്ഷ താപം 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും 28.7 രേഖപ്പെടുത്തിയിരുന്നു. ശരാശരി ഉയർന്ന താപനില 40.7 രേഖപ്പെടുത്തി. 41 ഡിഗ്രി സെൽഷ്യസ് ചൂടും ഇടിമിന്നലും ഇന്ന് ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.