ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ദയാബായിക്ക് സമ്മാനിച്ചു
text_fieldsപാലോട്: ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവഴ്സിറ്റി കൺസർവേഷൻ (കെ. എഫ്. ബി. സി)ന്‍റെ ഈ വർഷത്തെ ഡോ. ഖമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരം പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക് സമ്മാനിച്ചു. പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ചേർന്ന സമ്മേളനത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും യു.എൻ കൺസൾട്ടന്റുമായ ഡോ. എസ്. ഫൈസിയാണ് പുരസ്കാരം സമ്മാനിച്ചത്.
ഇക്ബാൽ കോളജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ബി. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ദയാബായി മറുപടി പ്രസംഗം നടത്തി. ഡോ. മാത്യു ഡാൻ, പ്രഫ. സുരേഷ് ബാബു, പ്രഫ. മുഹമ്മദ് ബഷീർ, സപ്തപുരം അപ്പുക്കുട്ടൻ, ഡോ. ഷാജിവാസ്, ശെൽവരാജ്, ഡോ. വിജി ഫൗണ്ടേഷൻ പ്രവർത്തകരായ സാലി പാലോട്, ഡോ. വയലാ മധുസൂദനൻ, സി. സുശാന്ത് കുമാർ, ഡോ. സലാഹുദ്ദീൻ,സലിം പള്ളിവിള എന്നിവർ പ്രസംഗിച്ചു.
ഈ വർഷം ഡോക്ടറേറ്റ് ലഭിച്ച ഇക്ബാൽ കോളജ് അധ്യാപകരായ ഡോ. എച്ച്. ഷമീർ, ഡോ. എസ്. അനസ് എന്നിവരെയും, ഈ വർഷം ഇക്ബാൽ കോളജിൽ നിന്നും ബി.എസ്.സി ബോട്ടണി, ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലെ സർവ്വകലാശാല റാങ്ക് ജേതാക്കളെയും ഡോ. എസ്. ഫൈസി ആദരിച്ചു.
അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. ഖമറുദ്ദീന്റെ ഓർമക്ക് ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ 2020 മുതൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.