വരണ്ടുണങ്ങി ചൂലനൂർ മയിൽ സങ്കേതം
text_fieldsപെരിങ്ങോട്ടുകുറുശ്ശി: വേനലിൽ വരണ്ടുണങ്ങി ചൂലനൂർ മയിൽ സങ്കേതം. മയിലുകളും വനജീവികളും ദാഹം തീർക്കാൻ നാട്ടിൻ പുറത്തേക്കിറങ്ങുന്നത് പതിവുകാഴ്ചയാവുകയാണ്. വേനൽക്കാലത്ത് ഇവക്ക് വെള്ളം ലഭ്യമാക്കാൻ വനത്തിൽ പല ഭാഗങ്ങളിൽ കുഴികൾ നിർമിച്ചിട്ടുണ്ടെങ്കിലും വരണ്ടുണങ്ങിക്കിടക്കുകയാണ്.
‘പീക്കോക്ക് ഹോൾ’ എന്ന പേരിട്ടിരിക്കുന്ന ഇത്തരം കുഴികളിൽ വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളം എത്തിച്ച് നിറച്ചു വക്കണമെന്നാണ് നിർദേശം. പക്ഷെ വനപാലകരോ മയിൽ സങ്കേതം ജീവനക്കാരോ ഇക്കാര്യം ഗൗരവത്തിലെടുക്കാറില്ലെന്നാണ് പരാതി. ജലം തേടി നാട്ടിലേക്കിറങ്ങുന്നത് മയിലുകളുടെ ജീവന് തന്നെ പലപ്പോഴും ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളും മറ്റും മയിലുകളെ ആക്രമിക്കുന്നത് പതിവാണ്.
മയിൽ സങ്കേതത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി സർക്കാറും വനംവകുപ്പും വർഷംതോറും കോടികൾ ചെലവഴിക്കുമ്പോൾ വേനലിൽ സങ്കേതത്തിൽ കനത്ത ജലദൗർലഭ്യം നേരിടുന്നത് ഉദ്യാഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.