അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നുവെന്ന് യു.എസ് കാലാവസ്ഥ ഏജൻസി
text_fieldsഅന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കുന്നതായി അമേരിക്കൻ കാലാവസ്ഥ ഏജൻസി. വ്യവസായവൽക്കരണത്തിന് മുമ്പത്തേക്കാൾ 50 ശതമാനം കൂടുതലാണ് 2022 മെയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 40 ലക്ഷം വർഷത്തിൽ ഇതാദ്യമായാണ് കാർബൺ ഡയോക്സൈഡിന്റെ അളവ് ഇത്രയും കൂടുന്നത്.
അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 420 പി.പി.എം മറികടന്നതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക്ക് അഡ്മിനിസ്ട്രേഷൻ(എൻ.ഒ.എ.എ) വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം അളക്കുന്ന യൂണിറ്റ് ആണ് പി.പി.എം.
മെയിൽ ഇത് 419 പി.പി.എം ആയിരുന്നു. 2020ൽ 417ഉം. കാർബൺ ഡയോക്സൈഡ് ഇത്തരത്തിൽ കൂടുന്നത് ആഗോള താപനത്തിന് കാരണമാകും. ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം വനനശീകരണം തുടങ്ങിയവയെല്ലാമാണ് കാബർഡയോക്സൈഡിന്റെ അളവ് കൂടാനുള്ള പ്രധാനകാരണങ്ങളെന്ന് എൻ.ഒ.എ.എ പറയുന്നു.
വ്യവസായി വിപ്ലവം നടക്കുന്നതന് മുമ്പ് കാർബൺ ഡയോക്സൈഡ് 280 പി.പി.എം ആയിരുന്നു. അതുവരെയുള്ള 6000 വർഷത്തോളം ഈ അളവ് ഇങ്ങനെ തന്നെ നിലനിന്നിരുന്നെന്നും എൻ.ഒ.എ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.