ദക്ഷിണേന്ത്യയിലെ കാട്ടാനകളുടെ കണക്കെടുക്കുന്നു
text_fieldsതിരുവനന്തപുരം: വന്യജീവി ആക്രമണം വ്യാപകമായതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച് കാട്ടാനകളുടെ കണക്കെടുക്കുന്നു. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ആനകളുടെ സെന്‍സസ് നടത്തുന്നു. ഈമാസം 23 മുതല്‍ 25 വരെയാണ് ആന സെന്‍സസ്.
വന്യജീവി പ്രശ്നം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അന്തര്‍ സംസ്ഥാന കോഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനംപ്രകാരമാണ് നടപടി. മൂന്ന് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുന്നത്. ആദ്യദിവസമായ 23ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക്കൗണ്ട് മെത്തേഡിലും 24ന് പരോക്ഷ കണക്കെടുപ്പായ ഡങ്കൗണ്ട് മെത്തേഡുമാണ് ഉപയോഗിക്കുക. 25ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായ പരിശോധനക്ക് വിധേയമാക്കി ജൂണ്‍ 23ന് കരട് റിപ്പോര്‍ട്ട് തയാറാക്കും. അന്തിമ റിപ്പോര്‍ട്ട് ജൂലൈ ഒമ്പതിന് സമര്‍പ്പിക്കും. 2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട്) 1920 ആനകളുള്ളതായാണ് കണ്ടെത്തിയത്.
ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി. ജയപ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.