അദാനി തുറമുഖത്തിനെതിരെ സമരം തുടരുമെന്ന് പരിസ്ഥിതി സംഘടനകൾ
text_fieldsതിരുവനന്തപുരം: അദാനി തുറമുഖ നിർമാണത്തിനെതിരെ സമരം തുടരുമെന്ന് പരിസ്ഥിതി സംഘടനകൾ. തിരുവനന്തപുരത്ത് ഞായറാഴ്ച ചേർന്ന പരിസ്ഥതി പ്രവർത്തകരുടെ യോഗത്തലാണ് തീരുമാനം. കേരളത്തിന്റെ തീരം തകർക്കുന്ന പദ്ധതിക്കെതിരെ സമരം സന്ദേശവുമായി പൊതുസമൂത്തിന് മുന്നിൽ പ്രചാരണം നടത്തും.
സമരത്തിലുണ്ടായ പ്രശ്നങ്ങളും തുടരാൻ കഴിയാതെവന്ന സാഹര്യങ്ങളും വിശദമായി ചർച്ച ചെയ്തു. സമര സമിതിയിലെയും ഐക്യദേർഢ്യ സമിതിയിലെയും പ്രധാന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. സമരം പിൻവലിക്കേണ്ടിവന്ന സാഹര്യം ഫാ. യൂജിൻ പെരേര വിശദീകരിച്ചു.
പാരിസ്ഥിതികമായി വലിയ ആഘാതമുണ്ടാക്കുന്ന പദ്ധതിയായതിനാൽ സർക്കാരിന് മൽസ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരമെന്ന് യോഗം വിലയിരുത്തി. തുറമുഖത്തിന്റെ നിർമാണത്തിനായി കൂടുതൽ പുലിമുട്ട് നിർമിക്കുന്നതോടെ കൂടുതൽ തീരം നഷ്ടപ്പെടും. പദ്ധതി പാരിസ്ഥതികമായി വിനാശകരമായിത്തീരുമെന്നാണ് യോഗത്തിലെ പൊതു വിലയിരുത്തൽ.
സമത്തിന്റെ ഭാവിപരിപാടികൾ പിന്നീട് തീരുമാനിക്കും. വിവിധ ജില്ലകളിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകരായ സി.ആർ നീലകണ്ഠൻ, കുസുമം ജോസഫ്, ഇ.പി.അനിൽ, എൻ. സുബ്രഹ്മണ്യൻ, അനിത, പ്രസാദ് സോമരാജൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.