മുൻനിര ഷിപ്പിങ് കമ്പനികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി അയക്കുന്നത് നിർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsദക്ഷിണ കൊറിയ: മുൻനിര ഷിപ്പിംഗ് കമ്പനികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി അയക്കുന്നത് നിർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ. ദക്ഷിണ കൊറിയയിൽ ബുധനാഴ്ച നടന്ന വേസ്റ്റ് കോൺഫറൻസിൽ പ്ലാസ്റ്റിക് മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചു.
പല രാജ്യങ്ങളിലും മാലിന്യം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇത് അവരുടെ പൗരന്മാരുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്നു. മാലിന്യ വ്യാപാരം പ്ലാസ്റ്റിക് ഉൽപ്പാദനം ശിക്ഷയില്ലാതെ തുടരാൻ അനുവദിക്കുന്നു. ഇത് സമുദ്ര പ്ലാസ്റ്റിക് മലിനീകരണത്തിലേക്ക് നയിക്കുന്നു.അതിനാൽ പ്ലാസ്റ്റിക് കുറയ്ക്കുന്നതിനും പരിഹാരത്തിനും വേണ്ടി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കമെന്നും അവർ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി അയയ്ക്കാൻ രാജ്യങ്ങളെ അനുവദിക്കുമ്പോൾ, പ്ലാസ്റ്റിക് ഉപഭോഗവും മാലിന്യവും കുറയ്ക്കാൻ പ്രോത്സാഹനം നൽകുന്നില്ലെന്ന് റിസർച്ച് ഓഫീസറും ഓണററി സെക്രട്ടറിയുമായ മഗേശ്വരി സംഗരലിംഗം പറഞ്ഞു. "നമ്മൾ ഇന്നത്തെ രീതികൾ തുടരുകയാണെങ്കിൽ, പ്ലാസ്റ്റിക്ക് കടലിലേക്ക് ഒഴുകുന്നത് അവസാനിക്കില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അവർ സൂചിപ്പിച്ചു.
അമേരിക്ക, യു.കെ, യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ 'റീസൈക്ലിംഗ്' എന്ന പേരിൽ ഏഷ്യ-പസഫിക്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കാണ് പലപ്പോഴും കയറ്റുമതി ചെയ്യുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ (എസ്.യു.പി) ഉപയോഗിക്കുന്നതിൽനിന്ന് കച്ചവടക്കാർ പിൻവാങ്ങണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.