Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightയൂ​റോ​പ്യ​ൻ...

യൂ​റോ​പ്യ​ൻ തേ​ൻ​കൊ​തി​ച്ചി പ​രു​ന്ത്

text_fields
bookmark_border
europian honey buzzard
cancel
camera_alt

യൂ​റോ​പ്യ​ൻ തേ​ൻ​കൊ​തി​ച്ചി പ​രു​ന്ത്

വെ​റും ചു​ട്ടു​പൊ​ള്ളു​ന്ന മ​രു​ഭൂ​മി മാ​ത്ര​മ​ല്ല കു​വൈ​ത്ത്. ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ജ്യം പ​ല കാ​ലാ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. പ​ല കാ​ഴ്ച​ക​ൾ​ക്കും സാ​ക്ഷി​യാ​കു​ന്നു. കു​വൈ​ത്തി​ലെ ശ​​ര​​ത്കാ​​ലം അ​ത്ത​രം കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​കാ​ല​മാ​ണ്. രാ​ജ്യ​ത്ത് വ​​ൻ​തോ​​തി​​ൽ ദേ​​ശാ​​ട​​ന​​പ്പ​​ക്ഷി​​ക​​ൾ എ​ത്തു​ന്ന സ​മ​യം. ത​​ണ്ണീ​​ർ​ത്ത​ട​​ങ്ങ​​ളി​​ലും ക​​ട​​ലോ​​ര​​ത്തും അ​​വ പ​​റ​​ന്നി​​റ​​ങ്ങും. ചി​​ല്ല​​ക​​ളി​​ൽ കൂ​​ടു​​കൂ​​ട്ടും. ആ​​കാ​​ശ​​ത്ത് ചി​​റ​​കു ​വി​​രി​​ക്കും. അ​​ങ്ങ​​നെ കാ​​ഴ്ച​​ക​​ളു​​ടെ വ​​ർ​​ണ​​ത്തൂ​​വ​​ലു​​ക​​ൾ വി​​ട​​ർ​​ത്തി ദി​​വ​​സ​​ങ്ങ​​ൾ കു​​വൈ​​ത്തി​​ൽ തു​​ട​​രും. ഒ​​ടു​​വി​​ൽ മ​​റ്റൊ​​രു ദേ​​ശ​​ത്തേ​​ക്ക് പ​​റ​​ന്നു​​പോ​​കും. ഇ​തി​നൊ​പ്പം കു​വൈ​ത്തി​ന്റെ മാ​ത്രം പ​ക്ഷി​വ​ർ​ഗ​ങ്ങ​ളു​മു​ണ്ട്. മ​രു​ഭൂ​മി​യി​ലെ ചൂ​ടും ത​ണു​പ്പും ഒ​രു​പോ​ലെ മ​റി​ക​ട​ന്ന് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​വ. പ​ല രൂ​പ​ങ്ങ​ളി​ൽ, കാ​ഴ്ച​ക​ളി​ൽ, സ്വ​ഭാ​വ​ങ്ങ​ളി​ൽ തു​ട​രു​ന്ന​വ. മ​ല​യാ​ളി​യും പ​ക്ഷി​നി​രീ​ക്ഷ​ക​നു​മാ​യ ഇ​ർ​വി​ൻ ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ അ​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ‘കു​വൈ​ത്തി​ലെ തൂ​വ​ൽ കു​പ്പാ​യ​ക്കാ​ർ’ എ​ന്ന കോ​ള​ത്തി​ലൂ​ടെ

കു​വൈ​ത്തി​ൽ ദേ​ശാ​ട​നം ന​ട​ത്തു​ന്ന വ​ലി​യ ഇ​ര​പി​ടി​യ​ൻ പ​ക്ഷി​ക​ളി​ലൊ​ന്നാ​ണ് യൂ​റോ​പ്യ​ൻ തേ​ൻ​കൊ​തി​ച്ചി പ​രു​ന്തു​ക​ൾ. ദീ​ർ​ഘ​ദൂ​ര സ​ഞ്ചാ​രി​ക​ളാ​യ ഇ​വ​ർ യൂ​റോ​പ്പി​ൽ​നി​ന്നും ആ​ഫ്രി​ക്ക​യി​ലേ​ക്ക് ദേ​ശാ​ട​നം ന​ട​ത്തു​ന്ന​വ​യാ​ണ്. ഈ ​യാ​ത്ര​ക്കി​ട​യി​ലാ​ണ് ഇ​വ​യി​ൽ ചെ​റി​യ ഒ​രു ശ​ത​മാ​നം പ​രു​ന്തു​ക​ൾ വി​ശ്ര​മി​ക്കാ​നാ​യി കു​വൈ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഭൂ​മി​യു​ടെ കാ​ന്തി​ക വ​ല​യ​ത്തി​ൽ നി​ന്നും തെ​ക്ക് ദി​ശ ക​ണ​ക്കാ​ക്കി​യാ​ണ് ഇ​വ ഈ ​സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തു​ന്ന​ത്.

ന​ദി​ക​ൾ, പ​ർ​വ​ത​നി​ര​ക​ൾ തു​ട​ങ്ങി​യ​വ ഓ​ർ​ത്തു​വെ​ച്ചും സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു​വേ ഒ​റ്റ​ക്ക് ന​ട​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ ദേ​ശാ​ട​ന വേ​ള​യി​ൽ അ​ഞ്ചും പ​ത്തു​മു​ള്ള കൂ​ട്ട​ങ്ങ​ളാ​യി കാ​ണു​ന്നു. ആ​ദ്യ​മാ​യി ദേ​ശാ​ട​ന​ത്തി​ന് പു​റ​പ്പെ​ടു​ന്ന യു​വ പ​ക്ഷി​ക​ൾ പൊ​തു​വേ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ മു​തി​ർ​ന്ന പ​ക്ഷി​ക​ളു​ടെ സം​ഘ​ത്തി​ൽ ചേ​ർ​ന്നാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്.

മ​റ്റു ഇ​ര​പി​ടി​യ​ൻ പ​ക്ഷി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി തേ​ൻ​കൊ​തി​ച്ചി​യു​ടെ ആ​ൺ, പെ​ൺ പ​ക്ഷി​ക​ളെ ഇ​വ​യു​ടെ ത​ല​യി​ലെ വേ​റി​ട്ട തൂ​വ​ൽ കു​പ്പാ​യ​ങ്ങ​ളി​ൽ നി​ന്നും മ​ന​സ്സി​ലാ​ക്കാം. ആ​ൺ​പ​ക്ഷി​ക​ൾ​ക്ക് നീ​ല​ക​ല​ർ​ന്ന ചാ​ര​നി​റ​ത്തി​ലു​ള്ള ത​ല​യും, പെ​ൺ​പ​ക്ഷി​ക​ൾ​ക്ക് ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ത​ല​യു​മാ​ണ്. പെ​ൺ​പ​ക്ഷി​ക​ൾ ആ​ൺ​പ​ക്ഷി​ക​ളെ അ​പേ​ക്ഷി​ച്ച് വ​ലു​താ​യി​രി​ക്കു​ക​യും ഇ​വ​യു​ടെ തൂ​വ​ലു​ക​ൾ കൂ​ടു​ത​ൽ ഇ​രു​ണ്ട നി​റ​ത്തോ​ടു​കൂ​ടി​യ​താ​യും ക​ണ്ടു​വ​രു​ന്നു.

പൊ​തു​വേ കീ​ട​ഭോ​ജി​ക​ളാ​ണി​വ. തേ​ൻ​കൊ​തി​ച്ചി പ​രു​ന്ത് എ​ന്നാ​ണ് പേ​രെ​ങ്കി​ലും ഇ​വ​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം തേ​നീ​ച്ച, ക​ട​ന്ന​ൽ തു​ട​ങ്ങി​യ​വ​യു​ടെ മു​ട്ട, ലാ​ർ​വ എ​ന്നി​വ​യാ​ണ്.

ഇ​ർ​വി​ൻ ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, പ​ക്ഷി​നി​രീ​ക്ഷ​ക​ൻ

മ​ര​ത്തി​ലാ​യാ​ലും ത​റ​യി​ലാ​യാ​ലും ക​ട​ന്ന​ൽ, തേ​നീ​ച്ച എ​ന്നി​വ​യു​ടെ കൂ​ട് ത​ക​ർ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ് ഇ​വ​യു​ടെ കൂ​ർ​ത്തു​വ​ള​ഞ്ഞ ന​ഖ​ങ്ങ​ളോ​ടു​കൂ​ടി​യ പാ​ദ​ങ്ങ​ൾ. ഭ​ക്ഷ​ണ​സ​മ്പാ​ദ​ന വേ​ള​യി​ൽ ക​ട​ന്ന​ൽ, തേ​നീ​ച്ച എ​ന്നി​വ​യി​ൽ​നി​ന്നു​മു​ള്ള കു​ത്തു ചെ​റു​ക്കാ​ൻ നെ​റ്റി​യി​ലും ക​ണ്ണി​നു ചു​റ്റു​മു​ള്ള ചെ​തു​മ്പ​ൽ പോ​ലു​ള്ള തൂ​വ​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​ണ്. Pernis apivorus എ​ന്നാ​ണ് ശാ​സ്ത്രീ​യ നാ​മം.

കു​വൈ​ത്തി​ൽ കാ​ണു​ന്ന ഇ​ട​ങ്ങ​ൾ

കു​വൈ​റ്റി​ൽ അ​ധി​കം ത​ങ്ങാ​ത്ത ഇ​വ​യെ ഇ​വി​ടെ​കൂ​ടി ക​ട​ന്നു​പോ​കു​മ്പോ​ൾ ജ​ഹ്‌​റ, വ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫാ​മു​ക​ളി​ലും മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ണാം. ദേ​ശാ​ട​ന കാ​ല​യ​ള​വി​ൽ അ​പൂ​ർ​വ​മാ​യി ന​ഗ​ര​ങ്ങ​ളി​ലെ ഉ​ദ്യാ​ന​ങ്ങ​ളി​ൽ ഇ​വ​യെ കാ​ണാ​റു​ണ്ട്. വ​സ​ന്ത​കാ​ല​ത്തും ശ​ര​ത്കാ​ല​ത്തു​മാ​ണ് ഇ​വ​യെ കാ​ണാ​ൻ ഏ​റ്റ​വും സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsEuropean Honey Buzzard
News Summary - European honey buzzard
Next Story