Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവിടപറഞ്ഞത് പരിസ്ഥിതി...

വിടപറഞ്ഞത് പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഊന്നൽ നൽകിയ 'ഗ്രീൻ പോപ്പ്'

text_fields
bookmark_border
വിടപറഞ്ഞത് പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഊന്നൽ നൽകിയ ഗ്രീൻ പോപ്പ്
cancel

കോഴിക്കോട് :വിടപറഞ്ഞത് പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഊന്നൽ നൽകിയ 'ഗ്രീൻ പോപ്പ്' ഒരു പതിറ്റാണ്ട് മുമ്പ് മാധ്യമങ്ങൾ ബെനഡിക്ട് പതിനാറാമനെ വിളച്ചത് 'ഗ്രീൻ പോപ്പ്' എന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ലോകം നേരിടുമ്പോൾ അതിനെ അതിജീവിക്കുന്നതിനായി നിരന്തരം ഇടപെടൽ നടത്തനാണ് അദ്ദേഹം പരിശ്രമിച്ചത്.

2019-ൽ ഏറ്റവും രൂക്ഷമായ കാട്ടുതീ കണ്ട മഴക്കാടുകളെ സംരക്ഷിക്കുന്നതിനായി ആമസോണിലെ തദേശീയ ജനങ്ങളോടും അവരുടെ ജീവിതരീതികളോടും പാരമ്പര്യങ്ങളോടും ബഹുമാനം പ്രകടിപ്പിക്കണമെന്ന് 94 പേജുള്ള ഡിയർ ആമസോണിൽ ആവശ്യപ്പെട്ടു. ലോകത്തിലെ നൂറുകോടിയോളം വരുന്ന കത്തോലിക്കരുടെ നേതാവ് ആമസോൺ ജീവജാലത്തെ രക്ഷിക്കാൻ തന്റെ അനുയായികളോട് അഭ്യർഥിച്ചു.

ഇറ്റാലിയൻ വിദ്യാർഥികളോട് 2011ൽ ബെനഡിക്റ്റ് പ്രകൃതിയുടെ സംരക്ഷകരാകാനും പരിസ്ഥിതിശാസ്ത്രത്തിന്റെ രക്ഷാധികാരി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാത പിന്തുടരാനുമാണ് പറഞ്ഞത്. 2007 സെപ്റ്റംബർ ഒന്നിന് മതം, ശാസ്ത്രം, പരിസ്ഥിതി പ്രസ്ഥാനം എന്നിവയുടെ ഏഴാമത്തെ സിമ്പോസിയത്തിന്റെ അവസരത്തിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കിന് എഴുതിയ കത്തിൽ അദ്ദേഹം വീണ്ടും സുസ്ഥിരതയെ (കാലാവസ്ഥാ വ്യതിയാനം) പരാമർശിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിൽ പ്രത്യേക ശ്രദ്ധ എന്നിവ മുഴുവൻ മനുഷ്യകുടുംബത്തെയും സംബന്ധിച്ചിടത്തോളം ഗൗരവമേറിയ വിഷയങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

2006 ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനാചരണത്തിനായുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലിന് അദ്ദേഹം അയച്ച സന്ദേശത്തിലും പരിസ്ഥതി സംരക്ഷണത്തിന്റെ പ്രധാന്യമാണ് ചൂണ്ടിക്കാണിച്ചത്. പ്രകൃതിക്ക് മാറ്റാനാവാത്ത നാശം വരുത്താത്ത, പകരം വ്യത്യസ്ത സമുദായങ്ങളുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ഘടനയിൽ ഇഴചേർന്ന മനുഷ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ രീതിയിൽ, ഉപഭോഗവും വിഭവങ്ങളുടെ സുസ്ഥിരതയും തമ്മിൽ ശാന്തമായ സന്തുലിതാവസ്ഥ കൈവരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ചിന്തകനെയാണ് കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmental issuesGreen Pop
News Summary - Farewell to 'Green Pop' which focused on environmental issues
Next Story