Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമനുഷ്യന്റെ...

മനുഷ്യന്റെ നിലനിൽപ്പാണ് പ്രശ്നം

text_fields
bookmark_border
മനുഷ്യന്റെ നിലനിൽപ്പാണ് പ്രശ്നം
cancel

ഇത്തവണ പരിസ്ഥിതി ദിനത്തിൽ ലോകം ചർച്ച ചെയ്യുന്നത് പരിസ്ഥിതിയെ കുറിച്ചല്ല. മനുഷ്യന്റെ നിലനിൽപ്പിനെ കുറിച്ചാണ്. കാലാവസ്ഥ വ്യതിയാനത്തെ മാറ്റാൻ നമുക്ക് കഴിയില്ല. നേരെ മറിച്ച് അതിനുവേണ്ടി നാം സ്വയം മാറേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ നമുക്ക് കഴിയും. അതിനുള്ള നടപടികൾ നാം സ്വീകരിക്കണം. കഴിഞ്ഞ നാലു വർഷത്തെ അനുഭവങ്ങളും അതുസംബന്ധിച്ച് വിദഗ്ധർ തയാറാക്കിയ നിരവധി റിപ്പോർട്ടുകളും പഠനങ്ങളും നമ്മുടെ മുന്നിലുണ്ട്. മുഖ്യമന്ത്രി വിദേശത്ത് പോയി പഠിച്ചിരുന്നു. പദ്ധതികൾ ആവിഷ്കരിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുണ്ട്.

കേരളത്തിൽ ചെറിയ മാറ്റങ്ങൾകൊണ്ട് വരുത്താവുന്ന ഒന്നല്ല അത്. നമ്മുടെ വീക്ഷണത്തിൽ തന്നെ അടിസ്ഥാനപരമായ മാറ്റം വരുത്തണം. ഇപ്പോഴും നമ്മൾ മൂലധന സൗഹൃദം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയാണ്. കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഒക്കെ പ്രകൃതിക്ക് മാറ്റം ഉണ്ടായി. നമ്മുടെ ജീവനോപാധികൾക്ക് വരെ നഷ്ടം സംഭവിക്കുന്നു. ആ നഷ്ടം ചെറുതല്ല.

രണ്ടാമത് ജീവന്റെ സുരക്ഷിതത്വത്തിനെതിരെ ചോദ്യം ഉയരുകയാണ്. കേരളത്തിലെ കിഴക്കേയറ്റത്ത് പശ്ചിമഘട്ടത്തിലെ താഴ്വരയിൽ താമസിക്കുന്ന ആളുകൾ മഴക്കാലത്ത് അവിടം വിട്ടു പോകുന്ന അവസ്ഥയുണ്ട്.

തീരദേശത്ത് കടൽ കയറ്റമുണ്ടാവുമ്പോൾ എല്ലാ വർഷവും കുറെ ആളുകളെ മാറ്റി പാർപ്പിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ എല്ലാ വർഷവും ഒന്നിലേറെ തവണ മാറ്റിപാർപ്പിക്കേണ്ടി വരുന്നു.

പ്രളയം ഉണ്ടായാൽ കേരളത്തിന്റെ ഏതുഭാഗത്തും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ട്. വലിയൊരു വിഭാഗം ആളുകൾ ഏതുസമയവും സ്വന്തം വീടുവിട്ട് പോകേണ്ട അവസ്ഥയിലാണ്. മാറ്റിപ്പാർപ്പിക്കൽ ജനങ്ങൾക്ക് സാമ്പത്തിക, ആരോഗ്യം പ്രശ്നങ്ങളുണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയും. അറബിക്കടലിൽ വലിയ തോതിൽ മാറ്റം ഉണ്ടായിരിക്കുന്നുവെന്ന് ഗവേഷകർ സമ്മതിക്കുന്നു.

കടലിൽ താപനില ഉയർന്നിരിക്കുന്നു. അത് ന്യൂനമർദമായും ചുഴലിക്കാറ്റായും തീരത്തേക്ക് കടന്നുവരുന്നു. ഏതു നിമിഷവും ഏതു സ്ഥലത്തും അതിവർഷം ഉണ്ടാകാം. അതിനെ മേഘവിസ്ഫോടമെന്നൊക്കെ പറയുന്നു.

അതിവർഷം താങ്ങാൻ കേരളത്തിൽ പലയിടത്തും കഴിയില്ല. ഏതു മാസത്തിലും ഇത് സംഭവിക്കാം. എവിടെ അതിവർഷം വരും എന്നതിന് അടിസ്ഥാനമാക്കിയായിരിക്കും അതിന്റെ പ്രത്യാഘാതം.

മലയോരമേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ, വനനശീകരണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് റിപ്പോർട്ടുകൾ നൽകി. അതൊന്നും ഇപ്പോൾ സർക്കാറിന്റെ പരിഗണനയിലില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പ് പരിഗണിച്ച് തീരുമാനമെടുക്കണം. പ്രായോഗികതലത്തിൽ സർക്കാറിന് അതൊന്നും പ്രശ്നമല്ല. വയനാട്ടിലെ തുരങ്കപാത റോഡ് നടപ്പിലാക്കിയാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല.

അതിവർഷം വരുമ്പോൾ നീരൊഴുക്ക് തടയപ്പെട്ടരുത്. നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും ജലമൊഴുക്ക് തടയരുത്. ജലം ഒഴുകുന്ന 165 മേഖലകളിലൂടെയാണ് കെ-റെയിൽ കടന്നുപോകുന്നത്. സിൽവർ ലൈൻ 400 കിലോമീറ്റർ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. നീരൊഴുക്കിനെ എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്താതെയാണ് പദ്ധതി പ്ലാൻ ചെയ്തത്.

കേരളത്തിലെ ഏറ്റവുമധികം ക്വാറികളുള്ള സ്ഥലമാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കലും പരിസരപ്രദേശങ്ങളും. ഒരു പതിറ്റാണ്ടായി അവിടെ സമരം നടക്കുന്നുണ്ട്. കഴിഞ്ഞവർഷത്തിൽ അതൊരു വലിയ ദുരന്തമായി. കൂട്ടിക്കലിൽ ഇപ്പോഴും ഖനനത്തിന് അനുമതി കൊടുക്കാനാണ് സർക്കാർ ആലോചന. വികസനം വേണ്ടേ എന്ന ചോദ്യത്തിന് മനുഷന്റെ ജീവന്റെ നിലനിൽപ്പ് വേണ്ടേ എന്ന മറുചോദ്യമാണ് ഉന്നയിക്കാനുള്ളത്. പശ്ചിമഘട്ടത്തിലും കുട്ടനാട്ടിലും ഇടനാട്ടിലും ഒക്കെ മനുഷ്യന്റെ നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുകയാണ്.

പ്രകൃതിയിൽ പുഴക്ക് ഒഴുകാനുള്ള സ്ഥലം വേണം. നമ്മുടെ എല്ലാ നിർമാണപ്രവർത്തനങ്ങളും പുഴയുടെ ഒഴുക്കിനെ തടയുകയാണ്. അതിനാലാണ് പുഴ നമ്മുടെ വീട്ടിനുള്ളിലേക്ക് ഒഴുകിവരുന്നത്. 2018 ലെ പ്രളയത്തിൽ മാത്രം കേരളത്തിന് നഷ്ടപ്പെട്ടത് 2400 കോടി രൂപയാണ്. ഇത് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കണക്കാണ്. 2019 ലെയും 2020 ലെയും കണക്ക് ലഭിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മഴവെള്ളം കൊണ്ടുപോവുന്നത്.

ആ നഷ്ടമെല്ലാം വീണ്ടെടുക്കണമെങ്കിൽ എത്ര വർഷം കഴിയണം. ഓരോ വർഷവും ഇത് ആവർത്തിച്ചാൽ കേരളീയർ എന്ത് ചെയ്യും. കാലാവസ്ഥ മാറ്റവും അതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തിയും അംഗീകരിക്കണം. അതിന്റെ ആഘാതം കുറയ്ക്കാൻ എന്തെല്ലാം നടപടി സ്വീകരിക്കാമെന്ന് ആലോചിക്കുക. ഇതൊന്നും പരിഗണിക്കാതെയാണ് വികസന പദ്ധതികൾ തീരുമാനിക്കുന്നതെങ്കിൽ ജനങ്ങളെ ദോഷകരമായി ബാധിക്കും. കേരളം വീണ്ടുമൊരു കാലവർഷത്തിന് മുന്നിലാണ്.

കഴിഞ്ഞ നാലു വർഷവും കേരളത്തിന് സമ്മാനിച്ചത് ദുരന്തമാണ്. പ്രളയവും ഉരുൾപൊട്ടലുമൊക്കെയായി കാലവർഷം കടന്നുവരും. കാലാവസ്ഥ വ്യതിയാനത്തെ നമ്മൾ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ നമ്മൾ അപടകടത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment day
News Summary - Green again in the plundered forest land
Next Story