Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകൊല്ലത്ത് ഹരിത വിജയം,...

കൊല്ലത്ത് ഹരിത വിജയം, ശേഖരിച്ചത് 1,09946 ടണ്‍ മാലിന്യം

text_fields
bookmark_border
കൊല്ലത്ത് ഹരിത വിജയം, ശേഖരിച്ചത് 1,09946 ടണ്‍ മാലിന്യം
cancel
Listen to this Article

കൊ​ല്ലം: കോ​ര്‍പ​റേ​ഷ​ന്‍ മേ​ഖ​ല​യി​ലെ ഹ​രി​ത ക​ര്‍മ​സേ​ന മാ​ലി​ന്യ നീ​ക്ക​ത്തി​ല്‍ വി​ജ​യ​സേ​ന​യാ​യി മാ​റു​ന്നു. 1,09946 ട​ണ്‍ മാ​ലി​ന്യ​മാ​ണ് ഇ​തി​ന​കം ഹ​രി​ത ക​ര്‍മ​സേ​ന ശേ​ഖ​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ 88,398 വീ​ടു​ക​ളി​ലും ന​ഗ​ര​സ​ഭ​യു​ടെ 6385 സ്ഥാ​പ​ന​ങ്ങ​ളി​ലും ജൈ​വ -അ​ജൈ​വ മാ​ലി​ന്യ​നീ​ക്കം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണ് ന​ഗ​ര​സ​ഭ​യി​ലെ 55 വാ​ര്‍ഡു​ക​ളി​ലാ​യി 223 ക​ര്‍മ​സേ​നാം​ഗ​ങ്ങ​ള്‍.

പ്ര​വ​ര്‍ത്ത​ന ക​ല​ണ്ട​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ത്യ​മാ​യ ക​ര്‍മ​പ​ദ്ധ​തി​യോ​ടെ​യാ​ണ് ശു​ചി​ത്വ സേ​ന രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ദി​വ​സ​വും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. പ​ഴ​യ ചെ​രി​പ്പ്, ബാ​ഗ്, തെ​ര്‍മോ​കോ​ള്‍, മ​രു​ന്ന് സ്ട്രി​പ്, ക​ണ്ണാ​ടി, കു​പ്പി​ച്ചി​ല്ല്, ഇ -​മാ​ലി​ന്യം, തു​ണി മാ​ലി​ന്യം തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ക്കു​ക.

ത​രം​തി​രി​ച്ച മാ​ലി​ന്യം എം.​സി.​എ​ഫ്, ആ​ര്‍.​ആ​ര്‍.​എ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശേ​ഖ​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് ക​രാ​ര്‍ പ്ര​കാ​രം കൈ​മാ​റു​ക​യാ​ണ്. മാ​ലി​ന്യ​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി.​പി.​എ​സ് വാ​ഹ​ന​ങ്ങ​ളും സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​ക്കാ​ന്‍ സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ് മോ​ണി​റ്റ​റി​ങ്​ സി​സ്റ്റ​വും ത​യാ​റാ​കു​ക​യാ​ണ്.

ഹ​രി​ത ക​ര്‍മ​സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കും. ഇ​തോ​ടൊ​പ്പം കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ കി​യോ​സ്‌​കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​നും എ​യ്‌​റോ​ബി​ക് ക​മ്പോ​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങും

ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം ഇ​ല്ലാ​താ​ക്കാ​ന്‍ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ല്‍ മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ നി​ശ്ച​യി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് പൊ​തു​വാ​യ മാ​ലി​ന്യ ശേ​ഖ​ര​ണ​വും ന​ട​ന്നു​വ​രു​ന്നു. ഹ​രി​ത ക​ര്‍മ​സേ​ന രൂ​പ​വ​ത്​​ക​രി​ച്ച് മൂ​ന്നു​വ​ര്‍ഷ​ത്തോ​ള​മാ​കു​മ്പോ​ള്‍ വീ​ടു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ച്ച് കൃ​ത്യ​മാ​യി കൈ​മാ​റാ​നു​ള്ള പ്ര​വ​ണ​ത​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam
News Summary - green project in kollam being a success, collects 1,09946 ton wastes
Next Story