Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവേനൽ കനക്കുന്നു;...

വേനൽ കനക്കുന്നു; തീപിടിത്തം ഒഴിവാക്കാൻ അൽപം മുൻകരുതലെടുക്കാം...

text_fields
bookmark_border
വേനൽ കനക്കുന്നു; തീപിടിത്തം ഒഴിവാക്കാൻ അൽപം മുൻകരുതലെടുക്കാം...
cancel
camera_altസൂചനാ ചിത്രം 

വേനൽചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.

തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക.
  • തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകൾ, മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ തീ കൂട്ടരുത്.
  • വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക..
  • മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
  • പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
  • രാത്രിയിൽ തീയിടാതിരിക്കുക.
  • അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ആയത് ശ്രദ്ധിക്കുക.
  • പാചകം കഴിഞ്ഞാലുടൻ പാചകവാതക സിലിണ്ടറിന്റെ ബർണർ ഓഫാക്കുക
  • അഗ്നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
  • തീപിടുത്തം ശ്രദ്ധയിൽപ്പെട്ടാൽ 112 ൽ പൊലീസിനെ അറിയിക്കാം. ഫയർഫോഴ്‌സ് നമ്പർ - 101.


വേ​ന​ലി​നെ നേ​രി​ടാ​ൻ

  • നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​ര​ണം.
  • കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
  • വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വെ​യി​ല്‍ കൂ​ടു​ത​ലേ​ല്‍ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം.
  • വി​നോ​ദ​യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ള്‍ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
  • ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​ര​വും പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ ജ​ല​ല​ഭ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം.
  • അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്ക് ചൂ​ടേ​ക്കാ​ല്‍ക്കാ​തി​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം
  • പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ളാ​ല്‍ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘ​തം ഏ​ല്‍ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ശ്ര​ദ്ധി​ക്ക​ണം.
  • ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ചൂ​​ടേ​ല്‍ക്കാ​ത്ത ത​ര​ത്തി​ല്‍ വ​സ്ത്ര​ധാ​ര​ണം ന​ട​ത്ത​ണം
  • പൊ​തു ഇ​ട​ങ്ങ​ളി​ൽ ​​​ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ച്ച മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ലേ​ല്‍ക്ക​രു​ത്.
  • കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്ക്​ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്ത​ണം.
  • നി​ര്‍ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ പ​ക​ല്‍ ഒ​ഴി​വാ​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer
News Summary - Hot Summer arrived; Let's take some precautions to avoid fire...
Next Story