മുടിയുപയോഗിച്ച് മലിനീകരണം തടയാൻ സാധിക്കുമോ? കഴിയുമെന്ന് വെനിസ്വേലൻ ആക്ടിവിസ്റ്റ് സെലീൻ എസ്ട്രാക്ക്
text_fieldsകറാക്കസ്: ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തടാകങ്ങളിലൊന്നാണ് വെനസ്വേലയിലെ മറാകൈബോ തടാകം. എന്നാലിപ്പോൾ ക്രൂഡ് ഓയിൽ കൊണ്ട് ആകെ മലിനമായിരിക്കുകയാണ് ഈ തടാകം. ബഹിരാകാശത്ത്നിന്ന് നോക്കിയാലടക്കം ഇവിടത്തെ പരിസ്ഥിതി പ്രശ്നം മനസിലാക്കാൻ സാധിക്കും. ഈ തടാകം ഐറിഡസെന്റ് സ്ലിക്കുകളും നിയോൺ ഗ്രീൻ ആൽഗകളും കൊണ്ട് പൊതിഞ്ഞുകിടക്കുകയാണ്. ഇപ്പോൾ അത് പരിഹരിക്കാനുള്ള ശ്രമംനടക്കുകയാണ്.
സെലീൻ എസ്ട്രാക്ക് എന്ന 28 കാരിയായ പരിസ്ഥിതി പ്രവർത്തകയാണ് മറാകൈബോ തടാകം വൃത്തിയാക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി താൽപര്യമുള്ള ആളുകളുടെ ഒരു ഗ്രൂപ്പ് തന്നെ സെലീൻ ഉണ്ടാക്കി. പ്രോയെക്റ്റോ എന്നാണ് പേര്. അതിന്റെ ഭാഗമായി സെലീൻ മുടി ദാനം ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടു. ഒരുപാട് ആളുകളാണ് പ്രതികരണവുമായി എത്തിയത്. മുടി ഉപയോഗിച്ച് മറാകൈബോ തടാകത്തിൽ പാന്റിഹോസ് പോലുള്ള വലകൾ നെയ്യാനാണ് സംഘത്തിന്റെ പരിപാടി. ചിലർ നായകളുടെ രോമവും ദാനം ചെയ്തു.
കൂടാതെ, കര ശുചീകരണത്തിനായി രൂപകൽപ്പന ചെയ്ത പായ പോലുള്ള ഉപകരണങ്ങളും സംഘം തയ്യാറാക്കിയിട്ടുണ്ട്. ഈ നൂതന ഉപകരണങ്ങൾ അടുത്തയാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും.ഇവർ പറയുന്നതിനനുസരിച്ച് രണ്ട് പൗണ്ട് മുടിക്ക് 11 മുതൽ 17 പൗണ്ട് വരെ എണ്ണ കുതിർക്കാൻ കഴിയും. ഇത് പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ മാർഗമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.