മികച്ച കാലാവസ്ഥ പ്രകടനം: രണ്ട് സ്ഥാനം പിന്നോട്ടിറങ്ങിയെങ്കിലും ഇന്ത്യ ആദ്യ പത്തിൽ
text_fieldsബകു (അസർബൈജാൻ): കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ശ്രമം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇക്കുറിയും ഇന്ത്യ ഇടംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനം പിന്നോട്ട് പോയെങ്കിലും പത്താംസ്ഥാനം നേടാനായത് പ്രതീക്ഷ പകരുന്നതായി കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
63 രാജ്യങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. ജർമൻ വാച്ച്, ന്യൂ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ക്ലൈമറ്റ് ആക്ഷൻ നെറ്റ്വർക്ക് ഇൻറർനാഷനൽ എന്നിവ സംയുക്തമായാണ് കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക റിപ്പോർട്ട് പുറത്തിറക്കിയത്. പരിഗണിച്ച 63 രാജ്യങ്ങളിൽ ഒന്നുപോലും മികച്ച പ്രകടനം കാഴ്ച വെക്കാത്തതിനാൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക തയാറാക്കിയത്. ഇന്ത്യയുടെ കാലാവസ്ഥ നയത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.