ഖത്തർ തീരത്ത് അതിഥികളായെത്തി ഹംബാക് ഡോൾഫിനുകൾ
text_fieldsദോഹ: ഖത്തറിന്റെ തീരക്കടലിൽ അതിഥികളായെത്തി ഇന്ത്യൻ മഹാസമുദ്രത്തിലെ ഹംബാക് ഡോൾഫിനുകൾ. കടലിലെ ഓളപ്പരപ്പിന് മുകളിലെത്തി നീന്തിത്തുടിക്കുന്ന ഹംബാക് ഡോൾഫിനുകളുടെ ചിത്രം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വന്യജീവി വികസന വകുപ്പിന്റെ കാമറ ക്കണ്ണിലാണ് പതിഞ്ഞത്. കുഞ്ഞു ഡോൾഫിനുകൾ മുതൽ വലിയവ വരെ നീന്തിത്തുടക്കുന്ന ദൃശ്യങ്ങൾ മന്ത്രാലയം പങ്കുവെച്ചു.
ഖത്തറിന്റെ സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ സാഹചര്യങ്ങളുടെ സൂചനയാണ് മന്ത്രാലയം അതിഥി ഡോൾഫിനുകളുടെ സന്ദർശനത്തെ വിലയിരുത്തുന്നത്. വംശനാശഭീഷണി നേരിടുന്ന ഇനത്തിൽ പെട്ടവയാണ് ഹംബാക് ഡോൾഫിനുകൾ.
ആയതിനാൽ, ഇത്തരം ജീവിവർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഖത്തറിന്റെ സമുദ്ര ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വന്യജീവി വികസന വകുപ്പ് എടുത്തുപറഞ്ഞു. മലിനീകരണം, അമിത മത്സ്യബന്ധനം എന്നിവ കുറക്കേണ്ടതിന്റെ അനിവാര്യത മന്ത്രാലയം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.