പച്ചപ്പ് കൂട്ടി ഇന്ത്യ; ഇന്ത്യയുടെ വനമേഖല 1,445 ചതുരശ്ര കിലോമീറ്റർ കൂടി
text_fieldsന്യൂഡൽഹി: രണ്ടുവർഷത്തിനിടെ വനവത്കരണത്തിലും ഹരിതവത്കരണത്തിലും രാജ്യത്ത് വർധന. 2023ലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐ.എഫ്.എസ്.ആർ) പ്രകാരം 1,445 ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യയിൽ ഹരിതമേഖല വർധിച്ചത്.
2021ൽ 7,13,789 ചതുരശ്ര കിലോമീറ്റർ ആയിരുന്നത് 2023ൽ 7,15,343 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. ഇത് രാജ്യത്തിന്റെ 21.76 ശതമാനം ഭൂപ്രദേശം വരും. മരങ്ങൾ 1,289 ചതുരശ്ര കിലോമീറ്ററും കൂടുതലായി വളർന്നിട്ടുണ്ട്. രണ്ടും ചേർത്ത് മൊത്തം 8,27,357 ചതുരശ്ര കിലോമീറ്ററാണ്. രാജ്യത്തിന്റെ ഭൂപ്രദേശത്തിന്റെ നാലിലൊന്ന് (25.17 ശതമാനം). വനമേഖലയെന്നത് സ്വാഭാവിക വനത്തിനൊപ്പം മനുഷ്യനിർമിതമായവയും പെടും.
മധ്യപ്രദേശാണ് ഹരിതമേഖല ഏറ്റവും കൂടുതലുള്ളത്. അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവ പിറകിലുണ്ട്. ഛത്തിസ്ഗഢ്, ഉത്തർ പ്രദേശ്, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് വനവത്കരണത്തിൽ ഏറ്റവും കൂടിയ വർധനയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.