കർണാടകയിലെ കടുവാസങ്കേതങ്ങളിൽ സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ
text_fieldsബംഗളൂരു: മലയാളികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന കർണാടകയിലെ കടുവാസങ്കേതങ്ങളിൽ ഇനി സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ. വനംവകുപ്പാണ് നാഗർഹോള, ബന്ദിപ്പൂർ കടുവാസങ്കേതങ്ങളിൽ സഞ്ചാരികൾക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനങ്ങളിൽ സഫാരി നടത്തുന്നവർക്കായാണിത്.
നാഗർഹോളയിൽ വർഷം 1.50 ലക്ഷം സഞ്ചാരികളും ബന്ദിപ്പൂരിൽ 1.5 ലക്ഷം പേരുമാണ് എത്തുന്നത്. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ആകെ ഒരു കോടിയുടെ പരിരക്ഷയാണ് ലഭിക്കുക. സന്ദർശനത്തിനിടെ അപകടമോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാൽ ഓരോ സഞ്ചാരിക്കും അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യമാണ് ലഭിക്കുക.
നിലവിൽ ഏതെങ്കിലും തരത്തിലുള്ള വലിയ അപകടങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ലെങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളെന്ന നിലയിൽ മുൻകരുതലിന്റെ ഭാഗമായാണ് ഇൻഷുറൻസ് പദ്ധതിയെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
പദ്ധതിക്കായി ബന്ദിപ്പൂരിൽ 80,000 രൂപയും നാഗർഹോളയിൽ 70,000 രൂപയും ഇതിനകം ഇൻഷുറൻസ് കമ്പനിക്ക് വനംവകുപ്പ് കൈമാറിക്കഴിഞ്ഞു. ബന്ദിപ്പൂരിൽ 2023 സെപ്റ്റംബർ 23 മുതൽ 2024 സെപ്റ്റംബർ 22 വരെയാണ് പദ്ധതിയുടെ കാലാവധി. നാഗർഹോളയിൽ 2024 ഒക്ടോബർ നാലുമുതൽ 2024 ഒക്ടോബർ മൂന്നുവരെയുമാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.