ഭൂമിയെ സംരക്ഷിക്കാം; അബൂദബിയിൽ കാമ്പയിൻ
text_fieldsഅബൂദബി: ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി അബൂദബി പരിസ്ഥിതി ഏജൻസി കാമ്പയിന് തുടക്കംകുറിച്ചു. അബൂദബി പരിസ്ഥിതി ഏജൻസി വികസിപ്പിച്ച ഇ-ഗ്രീൻ പ്ലാറ്റ്ഫോമിലൂടെയാണ് ബോധവത്കരണം.രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവുന്നത്. പശ്ചിമേഷ്യയിലെ പരിസ്ഥിതി മേഖലയിലെ ആദ്യ ഇ-ലേണിങ് ഉപകരണമാണ് ഇ-ഗ്രീൻ. 2023ഓടെ ഇ-ഗ്രീൻ പൊതുജനങ്ങൾക്ക് ലഭ്യമാവുക. അബൂദബി നാഷനൽ ഓയിൽ കമ്പനി, അബൂദബി വിവര, വിജ്ഞാന വകുപ്പ്, എമിറേറ്റ്സ് നേച്വർ-ഡബ്ല്യൂ.ഡബ്ല്യൂ.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.