Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഇന്ത്യയിൽ ഇടിച്ചുകയറി...

ഇന്ത്യയിൽ ഇടിച്ചുകയറി ഇടിമിന്നൽ; വർഷം 1.8 കോടി മിന്നൽപിണർ, ഇക്കുറി 34 ശതമാനം കൂടുതൽ

text_fields
bookmark_border
lightning
cancel
camera_alt

Picture courtesy:  downtoearth.org

ന്യൂഡൽഹി: രാജ്യത്ത്​ ഇടിമിന്നൽ പ്രഹരത്തിൽ വൻ വർധനയെന്ന്​ റിപ്പോർട്ട്​. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 34 ശതമാനം കൂടുതൽ ഇടിമിന്നലാണ്​ ഇന്ത്യയിൽ ഈ വർഷം ഉണ്ടായതെന്ന്​ സെന്‍റർ ഫോർ സയൻസ്​ ആൻഡ്​ എൻവയൺമെന്‍റ്​ (സി.എസ്​.ഇ) നടത്തിയ പഠനത്തിൽ വ്യക്​തമായതായി ഹിന്ദുസ്​ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. കാലാവസ്​ഥാ വ്യതിയാനവും അനിയന്ത്രിതമായ നഗരവത്​കരണവുമാണ്​ മിന്നൽപിണറുകളുടെ അഭൂതപൂർവമായ വർധനവിന്​ വഴിയൊരുക്കിയത്​. ഡൗൺ ടു എർത്ത്​ മാഗസിനുമായി സഹകരിച്ചാണ്​ സി.എസ്​.ഇ പഠനം നടത്തിയത്​.

2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിൽ 1.85 കോടി ഇടിമിന്നലാണ്​ ഇന്ത്യയിലുണ്ടായത്​. തൊട്ടുമുമ്പ്​ ഇതേ കാലയളവിലുണ്ടായിരുന്നത്​ 1.38 കോടി ഇടിമിന്നലായിരുന്നു. കഴിഞ്ഞ മാർച്ചിനും ഈ ഏപ്രിലിനുമിടയിൽ രാജ്യത്തുടനീളം 1,697 പേർക്കാണ്​ മിന്നലേറ്റ്​ ജീവഹാനി സംഭവിച്ചത്​. ഇതിൽ 401 പേർ മരിച്ചത്​ ബിഹാറിലാണ്​. ഉത്തർ പ്രദേശിൽ 238ഉം മധ്യപ്രദേശിൽ 228ഉം പേർ മരിച്ചു.

'ലോകത്തുടനീളം ഇടിമിന്നലിന്‍റെ വർധനവിനുപിന്നിൽ കാലാവസ്​ഥാ വ്യതിയാനമാണെന്നാണ്​ ശാസ്​ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്​. അതിദ്രുതമുള്ള നഗരവത്​കരണവും ജനസംഖ്യാ പെരുപ്പവും മിന്നലിന്‍റെ വർധനവിനുപിന്നിലെ കാരണങ്ങളാകുന്നുണ്ട്​' - ഡൗൺ ടു എർത്ത്​ മാനേജിങ്​ എഡിറ്റർ റിച്ചാർഡ്​ മഹാപാത്ര പറഞ്ഞു.

പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്​, ബിഹാർ, പഞ്ചാബ്​, ഉത്തർ പ്രദേശ്​, മധ്യപ്രദേശ്​, ഹരിയാന, ഹിമാചൽ ​പ്രദേശ്​, പുതുച്ചേരി എന്നിവിടങ്ങളിൽ ണവനാ യടുത്ത മാസങ്ങളിൽ ഇടിമിന്നൽ പ്രഹരങ്ങളുടെ എണ്ണത്തിൽ പെടുന്നനെയെന്നോണം വർധനവുണ്ടായിട്ടുണ്ട്​. പഞ്ചാബിൽ മാത്രം ഒരു വർഷ കാലയളവിൽ ഇടിമിന്നലിൽ 331 ശതമാനം വർധനവാണുണ്ടായത്​. ബിഹാറിൽ 168 ശതമാനം വർധനവും. 2015ൽ കാലിഫോർണിയ യൂനിവേഴ്​സിറ്റി നടത്തിയ പഠനത്തിൽ ശരാശരി ഭൗമ താപനം ഒരു ഡിഗ്രി സെൽഷ്യസ്​ വർധിച്ചാൽ ഇടിമിന്നലിന്‍റെ ആവൃത്തി 12 ശതമാനം വർധിക്കുമെന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LightningDown to EarthCSE
News Summary - Lightning Strikes See 34% Jump From Previous Year
Next Story