'ലോകനാശത്തിന്‍റെ തുടക്കം ഡിസംബറിൽ'; പ്രകൃതിദുരന്തം പ്രവചിച്ച് 'ബ്രസീലിന്റെ നോസ്ട്രഡാമസ്'
text_fieldsലോകനാശത്തിന്‍റെ തുടക്കം ഡിസംബറിൽ ആരംഭിക്കുമെന്ന പ്രവചനവുമായി 'ബ്രസീലിന്റെ നോസ്ട്രഡാമസ്' എന്നും 'നിർഭാഗ്യ പ്രവാചകൻ' എന്നും അറിയപ്പെടുന്ന അതോസ് സലോമെ. നേരത്തെ, എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ–യുക്രെയ്ൻ യുദ്ധം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കും, മഹാമാരി പൊട്ടിപ്പുറപ്പെടും എന്നിങ്ങനെ പല സംഭവങ്ങളും താൻ മുൻകൂട്ടി പ്രവചിച്ചതാണെന്ന് അവകാശപ്പെട്ടയാളാണ് അതോസ് സലോമെ.
37കാരനായ ഇദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്ന പ്രവചനം ലോകനാശത്തെ കുറിച്ചാണ്. ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ വരാനിരിക്കുന്നു എന്നും ലോകനാശത്തിന്റെ ആരംഭമാകും അതെന്നുമാണ് അതോസിന്റെ പ്രവചനം. ഈ വർഷം അവസാനമാണത്രെ അത് നടക്കുക.
ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകും. ഇന്തോനേഷ്യ, ജാവ തുടങ്ങിയ സ്ഥലങ്ങളിൽ അഗ്നിപർവത സ്ഫോടനങ്ങളും അമേരിക്ക, കൊളംബിയ, കാനഡ എന്നീ രാജ്യങ്ങളിൽ വിവിധ ദുരന്തങ്ങളും സംഭവിക്കാമെന്നും അതോസ് പ്രവചിക്കുന്നു.
ഇത്തരം ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നന്നതിനാൽ ജനങ്ങൾ ആവശ്യമുള്ള മുൻകരുതലുകളെടുക്കണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ഇയാൾ പറഞ്ഞു. അതേസമയം, തന്റെ എല്ലാ പ്രവചനങ്ങളും സംഭവിക്കണമെന്നില്ലെന്നും, ആരേയും ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പ്രവചനങ്ങളെന്നും അതോസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.