കണ്ടലുകൾക്ക് മരണമണി
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസന പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം പാപ്പിനിശ്ശേരി മേഖലയിൽ നശിക്കുന്നത് ഏക്കർകണക്കിന് കണ്ടലുകൾ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടൽക്കാടുകളാണ് ദേശീയപാത നിർമാണത്തിനിടെയുള്ള ചളിയും കോൺക്രീറ്റും തള്ളുന്നതുകാരണം ഇല്ലാതാവുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്ത് മുതൽ തുരുത്തി വരെയുള്ള ഒന്നര കി.മീറ്ററോളം ദൂരത്തിലുണ്ടായിരുന്ന കണ്ടൽ വനങ്ങളാണ് നശിക്കുന്നത്. ആറുവരിപാത കടന്നുപോകുന്ന ഇരു ഭാഗത്തുമായി പതിനഞ്ച് ഏക്കറിലധികം കണ്ടലുകൾ ഉണങ്ങി നശിച്ചു. കണ്ടൽക്കാടുകൾ ഉണങ്ങുമ്പോൾ അതിനുള്ള പരിഹാരം കാണാൻ അധികൃതർ ശ്രദ്ധിക്കുന്നില്ല.
ആറു വർഷം മുമ്പ് പാപ്പിനിശ്ശേരി പഴയങ്ങാടി കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ തള്ളിയ മേഖലയിൽ പിന്നീട് ഒരു കണ്ടൽ ചെടി പോലും വളർന്നിട്ടില്ല. ഇതേ അവസ്ഥയാണ് തുരുത്തി ഭാഗത്ത് പുതിയ പാതയുടെ ഇരു ഭാഗത്തുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.