Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightദേശാടന പക്ഷികളുടെ...

ദേശാടന പക്ഷികളുടെ കുറവ്: ലോകജേണലിൽ മലയാളി സംഘത്തിന്റെ പ്രബന്ധം

text_fields
bookmark_border
migratory birds, kadalundi birf sanctury
cancel
camera_alt

ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​ത​ത്തി​ലെ ദേ​ശാ​ട​ന കി​ളി​ക​ൾ (ഫ​യ​ൽ ചി​ത്രം)

കോ​ഴി​ക്കോ​ട്: രാ​ജ്യാ​ന്ത​ര ശാ​സ്ത്ര​ജേ​ണ​ലാ​യ ഡൈ​വേ​ഴ്സി​റ്റി​യി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട ഗ​വേ​ഷ​ക സം​ഘ​ത്തി​ന്റെ പ്ര​ബ​ന്ധം ഇ​ടം​നേ​ടി. സൗ​ദി അ​റേ​ബ്യ​യി​​ലെ കി​ങ് ഫ​ഹ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്റ​ർ ഫോ​ർ എ​ൻ​വ​യേ​ൺ​മെ​ന്റ് ആ​ൻ​ഡ് മ​റൈ​ൻ സ്റ്റ​ഡീ​സി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​കെ.​എം. ആ​രി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 11 അം​ഗ ഗ​വേ​ഷ​ക സം​ഘ​ത്തി​ന്റെ ​ പ​ഠ​ന​മാ​ണ് ലോ​ക ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ വ​ലി​യ തോ​തി​ൽ കു​റ​യു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ​പ​ഠ​നം. പ​ക്ഷി​ക​ളു​ടെ സ​ഞ്ചാ​ര മാ​ർ​ഗ​മാ​യ സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ ഫ്ലൈ​വേ ക്ക് (​സി.​എ.​എ​ഫ്) ഉ​ള്ളി​ലെ ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ പ​തി​വാ​യി ശി​ശി​ര​കാ​ലം അ​നു​ഭ​വി​ക്കാ​ൻ എ​ത്തു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു.

ഇ​തി​ന്റെ കാ​ര​ണ​ങ്ങ​ൾ ​ക​​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ വൈ​വി​ധ്യം, സ​മൃ​ദ്ധി, ജ​ന​സം​ഖ്യാ ച​ല​നാ​ത്മ​ക​ത എ​ന്നി​വ ര​ണ്ടു തീ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്ത പ്ര​വ​ണ​ത​ക​ൾ പി​ന്തു​ട​രു​ന്ന​താ​യും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. ഈ ​വ്യ​തി​യാ​ന​ങ്ങ​ൾ അ​ത​തു തീ​ര​ങ്ങ​ളി​ലെ ഭൂ​പ്ര​കൃ​തി​യി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും തീ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ജൈ​വി​ക​വും അ​ജൈ​വി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​ണ്. പ​ടി​ഞ്ഞാ​റ​ൻ തീ​രം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്.

എ.​പി. റ​ഷി​ബ, കെ. ​ജി​ഷ്ണു, എ​ച്ച്. ബൈ​ജു, സി.​ടി. ഷി​ഫ, ജാ​സ്മി​ൻ ആ​ന​ന്ദ്, കെ. ​വി​ചി​ത്ര, സാ​ബി​ർ ബി​ൻ മു​സാ​ഫ​ർ, കെ.​എം. ആ​രി​ഫ്, കെ.​എ. റു​ബീ​ന തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migratory Birds
News Summary - Migratory Birds; Malayali Groups Paper in world Journal
Next Story