പഞ്ചാബിലെ ഖരമാലിന്യ സംസ്‌കരണം മോശമെന്ന് മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പഞ്ചാബിലെ ഖരമാലിന്യ സംസ്‌കരണം മോശമെന്ന് മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട്. ഖരമാലിന്യങ്ങൾ ശരിയായി വേർതിരിക്കുന്നില്ല. സ്ഥിതി വളരെ ഭയാനകവും ദയനീയവുമാണെന്ന് മോണിറ്ററിംഗ് കമ്മിറ്റി 2022 ഡിസംബർ 27 ന് ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട്.
മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ ജലസ്രോതസുകളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ വ്യക്തമായി. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ചില സ്ഥലങ്ങളിൽ മൃഗങ്ങൾ ഖരമാലിന്യം ഭക്ഷിക്കുന്നതായി കണ്ടെത്തി. ചില സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് ചില സ്ഥലങ്ങളിൽ, ഖരമാലിന്യങ്ങൾ ഭൂമിക്കടിയിൽ തള്ളുന്നത് കണ്ടെത്തി. ബന്ധപ്പെട്ട മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് (ലുധിയാന, ബട്ടാല, ജാഗ്രോൺ, ഹരിയാന, ഫിറോസ്പൂർ) ഈ ഖരമാലിന്യം വേർതിരിച്ച് സമയബന്ധിതമായി പരിഹരിക്കാൻ നിർദേശം നൽകി.
ഷിംലയിലെ ധല്ലിയിൽ സായ് എറ്റേണൽ ഫൗണ്ടേഷൻ സ്വകാര്യ ഭൂമിയിലെ നിയുക്ത ഡമ്പിങ് സൈറ്റുകളിലൊന്നിൽ വലിച്ചെറിഞ്ഞ രണ്ടുവരി റോഡ് ടണൽ നിർമാണത്തിനിടെ ഉണ്ടാകുന്ന മാലിന്യം കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് എൻ.ജി.ടി ഡിസംബർ 29ന് മുമ്പ് സമർപ്പിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അവശിഷ്ടങ്ങൾ ഒഴുകുന്നത് തടയാൻ വയർഡ് ക്രാറ്റ് ഭിത്തികളുടെ ഉയരം ഉയർത്തണെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. താഴ്‌വരയിൽ മാലിന്യം തള്ളിയത് പരിസ്ഥിതിക്ക് നാശമുണ്ടാക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് എൻ.ജി.ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജില്ലയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ഹിമാചൽ പ്രദേശ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഓഫീസറും സംയുക്തമായാണ് പരിശോധന നടത്തിയത്.
2022 ഫെബ്രുവരി എട്ടിലെ ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ എൻ.ജി.ടിയാണ് കമ്മിറ്റി രൂപീകരിച്ചത്. മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലകളിലെ വിവിധ തദേശ സ്ഥാപനങ്ങളുടെ കൗൺസിലുകളുടെ ഓഫീസർമാരുടെ അഭ്യർഥന പ്രകാരമാണ് മുനിസിപ്പൽ കൗൺസിലുകൾ വഴി 100 ശതമാനം ഉറവിട വേർതിരിവ് നേടുന്നതിനുള്ള സമയപരിധി 2022 ഡിസംബർ 31 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.