Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഇ​ന്ന് ദേ​ശീ​യ...

ഇ​ന്ന് ദേ​ശീ​യ പ​ക്ഷിദി​നം; വി​രു​ന്നു​കാ​രാ​യി ഓ​ർ​ത്തോ​ലാ​ൻ ബ​ണ്ടി​ങ്, സ്പാ​നി​ഷ് സ്​​പാ​രോ

text_fields
bookmark_border
ഇ​ന്ന് ദേ​ശീ​യ പ​ക്ഷിദി​നം; വി​രു​ന്നു​കാ​രാ​യി ഓ​ർ​ത്തോ​ലാ​ൻ ബ​ണ്ടി​ങ്, സ്പാ​നി​ഷ് സ്​​പാ​രോ
cancel

മ​ല​പ്പു​റം: ജി​ല്ല​യി​ലെ വി​രു​ന്നു​കാ​രാ​യി ഓ​ർ​ത്തോ​ലാ​ൻ ബ​ണ്ടി​ങ് (തോ​ട്ട​ക്കാ​ര​ൻ തി​ന കു​രു​വി), സ്പാ​നി​ഷ് കു​രു​വി പ​ക്ഷി​ക​ളെ പൊ​ന്നാ​നി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി മ​ല​പ്പു​റം ബേ​ർ​​ഡേ​ഴ്സ് സം​ഘം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇവയെ ക​ണ്ടെ​ത്തു​ന്ന​ത്. യൂ​റോ​പ്പി​ൽ​നി​ന്ന് ത​ണു​പ്പ്കാ​ല​ത്ത് ദേ​ശാ​ട​നം ചെ​യ്യു​ന്ന ഇ​വ ചൂ​ട് കാ​ല​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പ​റ​ക്കും.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ക്ഷി നി​രീ​ക്ഷ​ക​രും മ​റ്റു ​ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന നൂ​റ്റ​മ്പ​തോ​ളം പേ​ർ അം​ഗ​ങ്ങ​ളാ​യ​താ​ണ് മ​ല​പ്പു​റം ബേ​ർ​​ഡേ​ഴ്സ് സം​ഘം. ജി​ല്ല​യി​ലെ പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വ​ന​മേ​ഖ​ല, തീ​ര​ദേ​ശം, ച​തു​പ്പ് നി​ലം എ​ന്നി​ങ്ങ​നെ തി​രി​ച്ചാ​ണ് പ​ഠ​നം. ച​ങ്ങ​രം​കു​ളം ഉ​പ്പു​ങ്ങ​ൽ കോ​ൾ പാ​ടം, വാ​ഴ​യൂ​ർ കു​ന്ന്, നി​ല​മ്പൂ​ർ വ​നം, പൊ​ന്നാ​നി തീ​ര​ദേ​ശം, തി​രൂ​ര​ങ്ങാ​ടി വെ​ഞ്ചാ​ലി​പ്പാ​ടം, വ​ള്ളി​ക്കു​ന്ന്, തി​രു​നാ​വാ​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​രി​ൽ​നി​ന്ന് റെ​ഡ് ഹെ​ഡ​ഡ് ബ​ണ്ടി​ങ്, ടൈ​ഗ പാ​റ്റ പി​ടി​യ​ൻ, വാ​ഴ​യൂ​രി​ൽ​നി​ന്ന് ഷോ​ർ​ട്ട് ​ഇ​യ​ർ​ഡ് മൂ​ങ്ങ​യെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ​യും എ​ണ്ണം കു​റ​യുകയാണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ക്വാ​റി​പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ ​ആ​വാ​സ വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ortolan BuntingSpanish sparrowNational Bird Day
News Summary - National Bird Day Ortolan Bunting Spanish sparrow
Next Story