ഇരവികുളത്ത് 144 വരയാടിൻ കുഞ്ഞുങ്ങൾ
text_fieldsഅടിമാലി: വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിൽ നടത്തിയ കണക്കെടുപ്പിൽ പുതുതായി 144 കുഞ്ഞുങ്ങൾ ജനിച്ചതായി കണ്ടെത്തി. കുഞ്ഞുങ്ങളടക്കം 827 വരയാടുകൾ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. ഇരവികുളം, പാമ്പാടുംചോല, തമിഴ്നാട് അതിർത്തി പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതങ്ങളിലാണ് ഏപ്രിൽ 29 മുതൽ മേയ് രണ്ടു വരെ കണക്കെടുപ്പ് നടത്തിയത്. തമിഴ്നാട് വനം വകുപ്പുമായി ചേർന്നാണ് സെൻസസ് നടത്തിയത്.
ചിന്നാർ മേഖലയിൽ പുതുതായി ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം 128 കുഞ്ഞുങ്ങൾ ഉൾപ്പെടെ 803 വരയാടുകളാണ് രാജമലയിൽ ഉണ്ടായിരുന്നത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ എന്നിവരുടെ നേതൃത്വത്തിൽ 33 ബ്ലോക്കുകളായി തിരിഞ്ഞ് 99 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.