Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightലോകമെമ്പാടും ട്രെൻഡായി...

ലോകമെമ്പാടും ട്രെൻഡായി ‘ഓഫിസ് കൃഷി’; വിളയുന്നത് കക്കിരിയും സ്ട്രോബറിയും ഔഷധ സസ്യങ്ങളും

text_fields
bookmark_border
ലോകമെമ്പാടും ട്രെൻഡായി ‘ഓഫിസ് കൃഷി’; വിളയുന്നത് കക്കിരിയും സ്ട്രോബറിയും ഔഷധ സസ്യങ്ങളും
cancel

ഫിസുകൾ കൃഷിയിടങ്ങളായി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, യു.എസിലും കനഡയിലും ആസ്ത്രേലിയയിലും അടക്കം ലോകത്തുടനീളം പ്രധാന വാർത്തകൾ സൃഷ്ടിക്കുകയാണ് ‘ഓഫിസ് ടു ഫാം’ പരിവർത്തനങ്ങൾ.

2024 സെപ്റ്റംബറിൽ, ഒഹായോയിലെ ഹാമിൽട്ടണിലെ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ ആദ്യത്തെ ഇൻഡോർ ഫാം തുറന്ന യു.എസ് ഇൻഡോർ ഫാം സ്റ്റാർട്ടപ്പ്, ഫ്ലോറൻസിലെ ഒരു മുൻ വാണിജ്യ കെട്ടിടത്തിനുള്ളിൽ 200,000 ചതുരശ്ര അടി (18,600 ചതുരശ്ര മീറ്റർ) സൗകര്യം കൃഷിക്കായി വികസിപ്പിച്ചെടുത്തതാണ് അതിൽ ഏറ്റവും പുതിയത്. ടെക്സാസിലെ ഹൂസ്റ്റണിലുള്ള 32 നിലകളുള്ള ചരിത്രപ്രസിദ്ധമായ ‘നീൽസ് എസ്പേഴ്സൺ’ കെട്ടിടത്തിന്റെ ഒരു തറ മുഴുവനായി ഇൻഡോർ ഫാമാക്കി മാറ്റാനുള്ള യത്നത്തിലാണ് തൊഴിലാളികൾ.


യു.എസി​ലെ ചില നഗരങ്ങളിൽ നാലിലൊന്ന് ഓഫിസ് സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. ചില സ്റ്റാർട്ടപ്പുകൾ അവർക്ക് രണ്ടാം ജീവിതം നൽകുന്ന കാഴ്ചയാണ്. ഇൻഡോർ ഫാമുകളിൽ ലെറ്റ്യൂസ്, കക്കിരി, ഔഷധ സസ്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിളകൾ വളർത്തുന്നു.

190 മീറ്റർ നിരീക്ഷണ ഗോപുരം, ഒരു നിരീക്ഷണ ഡെക്ക്, പനോരമിക് റെസ്റ്റോറന്റുകൾ, സുവനീർ ഷോപ്പുകൾ എന്നിവയുടെ ആസ്ഥാനമാണ് 1967ൽ നിർമിച്ച കാനഡയിലെ കാൽഗറി ടവർ. കഴിഞ്ഞ വർഷം ഇത് മറ്റൊരു തരത്തിലുള്ള ബിസിനസിനെ സ്വാഗതം ചെയ്തു. പൂർണമായും പ്രവർത്തിക്കുന്ന ഒരു ഇൻഡോർ ഫാം. 6,000 ചതുരശ്ര മീറ്റർ (65,000 ചതുരശ്ര അടി) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഫാം, സ്ട്രോബെറി, ലെറ്റ്യൂസ്, കക്കിരി എന്നിവയുൾപ്പെടെ ഡസൻ കണക്കിനു വിളകൾ ഉത്പാദിപ്പിക്കുന്നു. നഗരത്തിൽ വളർത്താവുന്ന ഭക്ഷണങ്ങൾക്കായുള്ള ശ്രദ്ധേയമായ ഉദാഹരണമായി മാറുന്നു ഇത്.


എനാൽ ഇത് ഒറ്റപ്പെട്ടതല്ല. ജപ്പാനും സിംഗപ്പൂരും മുതൽ ദുബൈ വരെ ഇൻഡോർ ഫാമുകൾ ലോകമെമ്പാടും ഉയർന്നുവരുന്നുണ്ട്. കാലാവസ്ഥാ നിയന്ത്രിത പരിതസ്ഥിതികളിൽ ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ് അല്ലെങ്കിൽ എയറോപോണിക്‌സ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇങ്ങനെ വിളകൾ വളർത്താം.

കോവിഡ് മഹാമാരിയുടെ സമയത്ത്, ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പ്രാദേശികമായ പരിഹാരങ്ങളുടെ ആവശ്യകതയെ അടിവരയിടുന്ന ഒരു സന്ദർഭം കൊണ്ടുവന്നു. 2021ൽ മാത്രം 6 ബില്യൺ ഡോളറിന്റെ ‘വെർട്ടിക്കൽ ഫാമിങ്’(ലംബ കൃഷി) ഇടപാടുകൾ ആഗോളതലത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ‘ലംബ കൃഷി’ നിക്ഷേപത്തിന്റെ ഏറ്റവും ഉയർന്ന വർഷമായിരുന്നു അത്.


ആഗോള സമ്പദ്‌വ്യവസ്ഥ അതിന്റെ പോസ്റ്റ് പാൻഡെമിക് ഘട്ടത്തിലേക്ക് കടന്നപ്പോൾ ചില ഉയർന്ന സ്റ്റാർട്ടപ്പുകൾ ബിസിനസ്സിൽ നിന്ന് പുറന്തള്ളപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലഘട്ടത്തിലേക്ക് കടന്നു. എന്നാൽ ഒരു പുതിയ പോസ്റ്റ് പാൻഡെമിക് പ്രവണത ഈ മേഖലക്ക് ഉത്തേജനം നൽകിയേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. കനഡയും ആസ്‌ത്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കമ്പനികൾ റിമോട്ട്, ഹൈബ്രിഡ് ജോലികൾ സ്വീകരിക്കുന്നതിനാൽ ഒഴിഞ്ഞ ഓഫിസ് ഇടങ്ങൾ നികത്താൻ അതിന്റെ ഉടമകൾ പാടുപെടുകയാണ്. യു.എസിൽ ഓഫിസ് ഒഴിവുകളുടെ നിരക്ക് 20ശതമാനത്തിൽ കൂടുതലാണ്.

‘വെർട്ടിക്കൽ ഫാമുകൾ ഒഴിഞ്ഞുകിടക്കുന്ന ഓഫിസ് കെട്ടിടങ്ങൾ നികത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണെന്ന് തെളിയിക്കപ്പെട്ടേക്കാം’- നഗര ഫാമിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച യു.എസ് നിയമ സ്ഥാപനമായ ആരെന്റ്ഫോക്സ് ഷിഫിന്റെ വാഷിങ്ടൺ ഡി.സി ഓഫിസിലെ റിയൽ എസ്റ്റേറ്റ് ഫിനാൻസ് പങ്കാളിയായ വാറൻ സീ ജൂനിയർ പറയുന്നു.

നഗര ഫാമുകളോടുള്ള താൽപര്യത്തിന് മറ്റ് കാരണങ്ങളുണ്ട്. കോവിഡിനുശേഷം ഇടിവു സംഭവിച്ച വിതരണ ശൃംഖലകൾ വലിയ തോതിൽ വീണ്ടെടുപ്പിലേക്ക് വന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ, കർഷക സമരങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആഗോള ആഘാതങ്ങൾ അവയെ ദുർബലമാക്കുന്നുണ്ട്. ഇക്കാരണത്താൽ പ്രാദേശിക ഭക്ഷ്യ ഉൽപാദന സൗകര്യങ്ങൾക്കായി നഗരങ്ങളെ കൂടുതൽ ആശ്രയിക്കുന്നു.


വെർട്ടിക്കൽ ഫാമുകൾക്ക് ജല ഉപയോഗം പോലുള്ള നിരവധി പാരിസ്ഥിതിക ഘടകങ്ങളിൽ സാധാരണ ഫാമുകളെ മറികടക്കാൻ കഴിവുണ്ടെന്ന് കാനഡയിലെ ഒന്റാറിയോയിലെ ഗ്വെൽഫ് സർവകലാശാലയിലെ ഭൂമിശാസ്ത്ര പ്രൊഫസർ ഇവാൻ ഫ്രേസർ പറയുന്നു. മിക്ക ഇൻഡോർ ഫാമുകളും ഔട്ട്ഡോർ ഫാമുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇൻഡോർ ഫാമുകൾ സാധാരണ ഫാമുകളേക്കാൾ ഒരു ചതുരശ്ര മൈലിന് കൂടുതൽ ഉൽപാദനവും റിപ്പോർട്ട് ചെയ്യുന്നു.

അതേമസയം, ഊർജ ഉപയോഗം ഈ മേഖലയുടെ ‘അക്കില്ലസ് ഹീൽ’ ആണെന്ന് ഫ്രേസർ പറയുന്നു. വെർട്ടിക്കൽ ഫാമുകൾക്ക് ലൈറ്റിംഗ്, വെന്റിലേഷൻ സംവിധാനങ്ങൾ, സ്മാർട്ട് സെൻസറുകൾ, ഓട്ടോമേറ്റഡ് വിളവെടുപ്പ് സാങ്കേതികവിദ്യകൾ എന്നിവ പ്രവർത്തിപ്പിക്കാൻ ധാരാളം വൈദ്യുതി ആവശ്യമാണ്. എന്നാൽ പുനഃരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ് ഊർജം ഉത്പാദിപ്പിക്കുന്നതെങ്കിൽ ഇതിലും അവക്ക് സാധാരണ ഫാമുകളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

പ്രവർത്തന സജ്ജീകരണത്തിലെ വ്യത്യാസങ്ങൾ കാരണം, ഇൻഡോർ ഫാമുകളുടെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരതയെക്കുറിച്ച് ഒരു പൊതു വിലയിരുത്തൽ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഫ്ലോറിഡ സർവകലാശാലയിലെ ലാൻഡ്‌സ്‌കേപ്പ് ഇക്കോളജിസ്റ്റും സുസ്ഥിരതയിൽ നഗര കൃഷിയുടെ പങ്കിനെക്കുറിച്ചുള്ള പഠനത്തിന്റെ രചയിതാവുമായ ജിയാങ്‌സിയാവോ ക്യു പറയുന്നു.


പൊതുവേ, നഗര ഇൻഡോർ ഫാമുകളിൽ ഒരു ചതുരശ്ര അടിയിൽ ഉയർന്ന വിളവ്, കൂടുതൽ ജല പോഷകാഹാര ഉപയോഗ കാര്യക്ഷമത, കീടങ്ങളെ പ്രതിരോധിക്കാനുള്ള മികച്ച പ്രതിരോധം, വിപണിയിലേക്കുള്ള ദൂരം എന്നിവ കുറവാണ്. ലൈറ്റിംഗ്, വെന്റലേഷൻ, എയർ കണ്ടീഷനിങ് എന്നിവ കാരണം ഉയർന്ന ഊർജ ഉപയോഗം പോരായ്മകളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, ഇൻഡോർ ഫാമുകളിൽ വിളകൾക്ക് പരിധിയുണ്ട്. ഗോതമ്പ്, ചോളം അല്ലെങ്കിൽ അരി പോലുള്ള പ്രധാന വിളകൾ കെട്ടിടങ്ങൾക്കകത്ത് ഉൽപാദിപ്പിക്കാൻ പ്രയാസമാണ്. ഇലക്കറികൾ ഒഴികെ, മിക്ക ഇൻഡോർ സൗകര്യങ്ങളിലും മറ്റ് തരത്തിലുള്ള വിളകൾ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല. പോസ്റ്റ് പാൻഡെമിക് പ്രവണതകൾ നിലനിൽക്കുന്നിടത്തോളം ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഇൻഡോർ ഫാമുകൾ ഉയർന്നുവന്നേക്കാം.

നഗരങ്ങൾ എന്തിനേക്കാളും ഇഷ്ടപ്പെടാത്ത ഒരു കാര്യം സാമ്പത്തിക വളർച്ച മുരടിച്ചുപോയ ഉപയോഗിക്കാത്ത ഇടങ്ങളാണെന്നും ആർലിംഗ്ടൺ പോലുള്ള നഗരങ്ങളിലെ ഇൻഡോർ ഫാം പരിവർത്തനങ്ങൾ വിജയകരമാണെന്ന് തെളിഞ്ഞാൽ മറ്റുള്ളവരും ഇത് പിന്തുടരുമെന്നും ബന്ധ​പ്പെട്ട നിരീക്ഷകർ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultivationurban farmingIndoor farmsOffice to FarmPost pandemic
News Summary - 'Office farming' trending worldwide; Cultivating khakri, cucumbers, strawberry and herbs
Next Story
RADO